പ്രായമായി, ഇനി റൊമാന്റിക് കഥാപാത്രങ്ങള്‍ ചെയ്യാനില്ല- ഷാറൂഖ് ഖാന്‍

മുംബൈ: താൻ ഇനി റൊമാന്റിക് കഥാപാത്രങ്ങൾ ചെയ്യാനാഗ്രഹിക്കുന്നില്ലെന്ന് നടൻ ഷാറൂഖ് ഖാൻ. അത്തരം കഥാപാത്രങ്ങൾ ചെയ്യാനുളള പ്രായം കഴിഞ്ഞതായാണ് തനിക്ക് തോന്നുന്നതെന്നും വളരെയധികം പ്രായംകുറഞ്ഞ നടിമാരുമായി റൊമാൻസ് ചെയ്യുമ്പോൾ തനിക്കുതന്നെ അത് അരോചകമായി തോന്നാറുണ്ടെന്നും ഷാറൂഖ് ഖാൻ പറഞ്ഞു. പണ്ട് ചെയ്തിട്ടുളള രാഹുൽ, രാജ് തുടങ്ങിയ കഥാപാത്രങ്ങളെ മിസ് ചെയ്യുന്നുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിനായിരുന്നു ഇൻസ്റ്റഗ്രാം ലൈവിൽ ഷാറൂഖിന്റെ മറുപടി. 

'കുച്ച് കുച്ച് ഹോതാ ഹെയിലെ രാഹുൽ, ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെയിലെ രാജ് തുടങ്ങിയ കഥാപാത്രങ്ങളെല്ലാം എനിക്ക് ജനപ്രീതിയുണ്ടാക്കിതന്ന കഥാപാത്രങ്ങളാണ്. പക്ഷേ ഇപ്പോൾ അത്തരം പ്രണയചിത്രങ്ങളിൽ അഭിനയിക്കാനുളള മാനസികാവസ്ഥയിലല്ല ഞാൻ. പണ്ട് ചെയ്ത കഥാപാത്രങ്ങളെ അങ്ങനെ മിസ് ചെയ്യാറില്ല. എനിക്ക് റൊമാന്റിക് കഥാപാത്രങ്ങൾ ചെയ്യാനുളള പ്രായം കഴിഞ്ഞു എന്നാണ് തോന്നുന്നത്. വർഷങ്ങൾക്കുമുൻപ് ഒരു സിനിമയിൽ എന്നേക്കാൾ വളരെയധികം പ്രായംകുറഞ്ഞ ഒരു നായികയുമായി റൊമാന്റിക് രംഗങ്ങളിൽ അഭിനയിക്കേണ്ടിവന്നു. എനിക്കുതന്നെ അത് അരോചകമായി തോന്നി. രാഹുലിനെയും രാജിനെയുംപോലുളള കഥാപാത്രങ്ങൾ യുവാക്കൾക്കുളളതാണ്. ആ കഥാപാത്രങ്ങളെ എനിക്കുതന്ന കരൺ ജോഹറിനും ആദിത്യാ ചോപ്രയ്ക്കും നന്ദി പറയുന്നു.'-ഷാറൂഖ് ഖാൻ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമയിൽ മുപ്പതുവർഷം പൂർത്തിയായതിന്റെ ഭാഗമായാണ് ഷാറൂഖ് ഖാൻ ഇൻസ്റ്റഗ്രാം ലൈവിലെത്തിയത്. 'പരമാവധി പത്തുസിനിമകളിൽ, അല്ലെങ്കിൽ ഒന്നോ രണ്ടോ വർഷം സിനിമാ മേഖലയിൽ ജോലി ചെയ്യാമെന്ന് കരുതിയാണ് മുംബൈയിലെത്തിയത്. സിനിമയിൽ അഭിനയിക്കുക എന്ന ആഗ്രഹം നടന്നില്ലെങ്കിൽ സംവിധാന സഹായിയായോ ലൈറ്റ് ബോയ് ആയോ ജോലി ചെയ്യാമെന്ന് കരുതി. എനിക്ക് സിനിമകൾമാത്രമാണ് ഇഷ്ടം'-ഷാറൂഖ് ഖാൻ കൂട്ടിച്ചേർത്തു. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More