മാധ്യമങ്ങളോട് കടക്കുപുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നല്ലപിളള ചമയുകയാണ്- വി ഡി സതീശന്‍

തിരുവനന്തപുരം: പത്രസമ്മേളനത്തില്‍ പങ്കെടുത്തയാളെ ഇറക്കിവിടുമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറയുന്ന സംഭവം കേരളത്തിലാദ്യമായാണ് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മറവിരോഗം ബാധിച്ചയാളെപ്പോലെയാണ് സംസാരിച്ചതെന്നും മാധ്യമങ്ങളോട് കടക്കുപുറത്ത് എന്നുപറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നല്ലപിളള ചമയുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

'മുഖ്യമന്ത്രിയുടെ പാര്‍ട്ടി നിയമസഭയില്‍ ചെയ്തതുപോലുളള ഹീനമായ കാര്യങ്ങളൊന്നും യുഡിഎഫ് ചെയ്തിട്ടില്ല. മുന്‍കാല ചെയ്തികള്‍ മറന്നതുപോലെയാണ് മുഖ്യമന്ത്രി ഇപ്പോള്‍ സംസാരിക്കുന്നത്. പിണറായി വിജയനില്‍നിന്ന് സഭാ ചട്ടങ്ങള്‍ പഠിക്കാന്‍ യുഡിഎഫ് ഉദ്ദേശിക്കുന്നുമില്ല. രണ്ടുമാസം കൂടി ഒരു വാര്‍ത്താ സമ്മേളനം നടത്തിയിട്ട് നട്ടാല്‍കുരുക്കാത്ത നുണയാണ് മുഖ്യമന്ത്രി പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ്? കേസന്വേഷണം നടക്കുമ്പോള്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രി തന്നെ ഇത്തരം പരാമര്‍ശം നടത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് നിഷ്പക്ഷമായി അന്വേഷിക്കുക?- വി ഡി സതീശന്‍ ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിറ ജാഫ്രിക്കുവേണ്ടി കോണ്‍ഗ്രസ് എന്തുചെയ്തു എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, സോണിയാ ഗാന്ധി സാക്കിറാ ജാഫ്രിയെ സന്ദര്‍ശിച്ചില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കളളമാണെന്നും സോണിയ സാക്കിറയെ സന്ദര്‍ശിച്ച കാര്യം അവരുടെ മകന്‍ തന്നെ സ്ഥിരീകരിച്ചതാണെന്നുമായിരുന്നു വി ഡി സതീശന്റെ മറുപടി. സാക്കിറയുടെ മകന്റെ പ്രതികരണവും വി ഡി സതീശന്‍ വായിച്ചു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More