ഞാന്‍ മരിച്ചുപോകും, അവളുടെ കാലുപിടിച്ച് മാപ്പുപറയാം; വിജയ് ബാബുവിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്‌

കൊച്ചി: ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ അതിജീവിതയുടെ ബന്ധുവിനോട് വിജയ് ബാബു സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. കേസുമായി മുന്നോട്ടുപോയാല്‍ താന്‍ മരിക്കുമെന്നും നടിയുടെ കാല് പിടിക്കാമെന്നും അവര്‍ തന്നെ തല്ലിക്കോട്ടെ എന്നും വിജയ് ബാബു പറയുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തെ, കേസ് പിന്‍വലിക്കാന്‍ വിജയ് ബാബു ഒരുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തുന്ന ഭാഗം എഡിറ്റുചെയ്ത രീതിയിലുളള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. 

വിജയ് ബാബുവിന്റെ വാക്കുകള്‍

'ഞാന്‍ മരിച്ചുപോകും. ഞാന്‍ ജീവിച്ചിരിക്കില്ല. ഇത് ഞാന്‍ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛന്‍ പോയിട്ട് കുറച്ചുനാളേ ആയിട്ടുളളു. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കണം. ഈ കുട്ടിക്ക് നല്ലതുമാത്രമേ ഞാന്‍ ചെയ്തിട്ടുളളു. എന്റെ അമ്മയെക്കുറിച്ച് ആലോചിക്കൂ, അവളുടെ അമ്മയെക്കുറിച്ച് ആലോചിക്കൂ, ഇത് പുറത്തുപോയാല്‍ പൊലീസുകാര്‍ ആഘോഷിക്കും. അവരുടെ സ്വഭാവം എനിക്കറിയാം. ഞാനവളെ ട്രിഗര്‍ ചെയ്തു. അത് അംഗീകരിക്കുന്നു. അത് സത്യമാണ്. പക്ഷേ അതിന് പരിഹാരമുണ്ട്. ഞാന്‍ മാപ്പുപറയാം. ഞാന്‍ വന്ന് കാലുപിടിക്കാം. അവളെന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്‌തോട്ടെ, പക്ഷേ ഇത് നാട്ടുകാര്‍ ആഘോഷിക്കാന്‍ അനുവദിക്കരുത്. ട്രിഗര്‍ ചെയ്തു, ശരിയാണ്, പക്ഷേ മനുഷ്യനല്ലേ, വഴക്കിടില്ലേ. അതിന് പൊലീസ് കേസാണോ? നാളെ അമ്മയ്ക്കും അച്ഛനും വെളിയിലിറങ്ങി നടക്കാന്‍ പറ്റുമോ?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More