ഇന്ത്യയില്‍ വൈദ്യുതി പോലുമെത്താത്ത ഗ്രാമങ്ങള്‍ ഇപ്പോഴുമുണ്ട്, പ്രധാനമന്ത്രി സത്യം അംഗീകരിക്കണം- പി ചിദംബരം

ഡല്‍ഹി: ജി 7 ഉച്ചകോടിയുടെ ഭാഗമായി ജര്‍മ്മനിയിലെത്തി ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യയില്‍ ഇപ്പോഴും വൈദ്യുതി എത്താത്ത ഗ്രാമങ്ങളുണ്ടെന്നും പ്രധാനമന്ത്രി ആ സത്യം അംഗീകരിക്കണമെന്നും പി ചിദംബരം പറഞ്ഞു. ജര്‍മ്മനിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയിലെല്ലായിടത്തും വൈദ്യുതി എത്തിയെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ട ദിവസം, എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കാനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചതായി വാര്‍ത്ത വന്നിരുന്നു എന്ന് പി ചിദംബരം പറഞ്ഞു. 

'ദ്രൗപതി മുര്‍മുവിന്റേത് വൈദ്യുതിയില്ലാത്ത ഇന്ത്യയിലെ ഒരേയൊരു ഗ്രാമമോ കുഗ്രാമമോ അല്ല. അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാത്ത ഗ്രാമങ്ങള്‍ ഇന്നും ഇന്ത്യയിലുണ്ട്. ഇതുവരെ വൈദ്യുതിപോലും എത്തിയിട്ടില്ലാത്ത എത്രയെത്ര ഗ്രാമങ്ങള്‍. ഇക്കാര്യം സമ്മതിക്കുന്നതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യ വികസനത്തിലേക്ക് ചുവടുവയ്ച്ചുകൊണ്ടിരിക്കുകയാണ്. 2014-ല്‍ ബിജെപി അധികാരത്തിലെത്തിയതിനുശേഷമല്ല രാജ്യത്ത് വികസനമുണ്ടാവുന്നത്. ഇന്ന് എന്തെങ്കിലും വികസനമുണ്ടാകുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസടക്കമുളള മുന്‍ സര്‍ക്കാരുകള്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണ്. അതോര്‍ക്കണം'-പി ചിദംബരം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജര്‍മ്മനിയിലെത്തിയ പ്രധാനമന്ത്രി മ്യൂണിക്കില്‍വെച്ച് ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചത്. വിശാലവും വൈവിധ്യവുമാര്‍ന്ന രാജ്യത്ത് ജനാധിപത്യം മികച്ചരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാമെന്ന് ഇന്ത്യ തെളിയിച്ചു. ഇന്ത്യയില്‍ ഇന്ന് ആരും തുറസായ പ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നില്ല. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയുണ്ട്. 99 ശതമാനം ഗ്രാമങ്ങളിലും പാകകവാതകമുപയോഗിച്ചാണ് ഭക്ഷണം പാകംചെയ്യുന്നത്. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നുണ്ട് എന്നൊക്കെയാണ് മോദി ജര്‍മ്മനിയിലെ ഇന്ത്യക്കാരോട് പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 5 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 1 day ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 2 days ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More