നേപ്പാളില്‍ പാനിപൂരി വില്‍പ്പന നിരോധിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവില്‍ പാനിപൂരി വില്‍പ്പന നിരോധിച്ചു. ലളിത്പൂര്‍ മെട്രോപൊളിറ്റന്‍ സിറ്റിയില്‍(എല്‍ എം സി) കോളറ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് പാനിപൂരി വില്‍പ്പനയും വിതരണവും നിരോധിച്ചത്. പാനിപൂരിക്കായി ഉപയോഗിക്കുന്ന വെളളത്തില്‍ കോളറ ബാക്ടീരിയ കണ്ടെത്തിയതിനാലാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. കാഠ്മണ്ഡു താഴ്‌വരയില്‍ ഏഴുപേര്‍ക്കുകൂടി കോളറ സ്ഥിരീകരിച്ചതായി നേപ്പാള്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കാഠ്മണ്ഡു മെട്രോ പൊളിറ്റന്‍ സിറ്റിയില്‍ അഞ്ചുപേര്‍ക്കും ചന്ദ്രഗിരി മുന്‍സിപാലിറ്റിയിലും ബുദ്ധനില്‍കാന്ത മുന്‍സിപ്പാലിറ്റിയിലും ഓരോരുത്തര്‍ക്കുമാണ് കോളറ സ്ഥിരീകരിച്ചത്. 

ഇതോടെ നേപ്പാളിലെ ആകെ കോളറ രോഗികളുടെ എണ്ണം 12 ആയി ഉയര്‍ന്നു. കോളറ വ്യാപനം നിയന്ത്രിക്കാനായാണ് നഗരത്തിലെ പാനിപൂരി വില്‍പ്പന പൂര്‍ണ്ണമായും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതുപ്രകാരം രോഗബാധിതരായ ആളുകള്‍ ഇപ്പോള്‍ ടെക്കുവിലെ സുക്രരാജ് ട്രോപ്പിക്കല്‍ ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ, കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിലായി 5 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിരുന്നു. അവരില്‍ രണ്ടുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതായാണ് വിവരം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്ത് കോളറ പടരുന്ന സാഹചര്യത്തില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍തന്നെ അടുത്തുളള ആരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്ന് നേപ്പാള്‍ ആരോഗ്യമന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വയറിളക്കവും കോളറയും മറ്റ് ജലജന്യ രോഗങ്ങളും പടരാന്‍ സാധ്യതയുളളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Contact the author

International Desk

Recent Posts

International

ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമായി കൊടുക്കുന്ന ആദ്യ രാജ്യമായി സ്‌കോട്‌ലാൻഡ്

More
More
International

ആക്രമണം റുഷ്ദി ഇരന്നുവാങ്ങിയത്- ഇറാന്‍

More
More
International

'അടുത്തത് നീയാണ്'; ജെ കെ റൗളിങ്ങിന് വധഭീഷണി

More
More
International

സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഡോക്ടര്‍മാരോട് സംസാരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
International

അക്രമം ഭീരുത്വമാണ്: സല്‍മാന്‍ റുഷ്ദിക്ക് പിന്തുണയുമായി ഇമ്മാനുവൽ മാക്രോൺ

More
More
Web Desk 5 days ago
International

സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

More
More