രാജ്യത്ത് സമാധാനത്തിന് ആഹ്വാനം ചെയ്യാന്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉത്തരവാദിത്വമുണ്ട്- അശോക് ഗെഹ്ലോട്ട്‌

രാജസ്ഥാന്‍: ഉദയ്പൂരില്‍ പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിച്ചതിന് തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജ്യത്ത് സംഘര്‍ഷഭരിതമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും വിഷയത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.'രാജ്യത്ത് ഇന്ന് സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഈ വിഷയത്തെ അഭിസംബോധന ചെയ്യാത്തത്? രാജ്യത്ത് സമാധാനം നിലനിര്‍ത്താനുളള ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉണ്ട്. പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സമാധാനത്തിന് ആഹ്വാനം ചെയ്യണം'-അശോക് ഗെഹ്ലോട്ട് പറഞ്ഞു. 

ഉദയ്പൂരിലെ കൊലപാതകം ഞെട്ടിപ്പിക്കുന്നതും ഹീനവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മതത്തിന്റെ പേരിലുളള ക്രൂരത വച്ചുപൊറുപ്പിക്കാനാവില്ല. ഈ ക്രൂരതയുടെ പേരില്‍ ഭീകരത പരത്തുന്നവരെ ഉടന്‍ ശിക്ഷിക്കണം. ഒരുമിച്ചുനിന്ന് വിദ്വേഷത്തെ ഇല്ലാതാക്കണം. ദയവായി സമാധാനവും സാഹോദര്യവും നിലനിര്‍ത്തണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉദയ്പൂരിലെ മാല്‍ദാസില്‍ ഇന്നലെയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്നാരോപിച്ച് തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കനയ്യലാല്‍ സാഹു എന്നയാളാണ് കൊല്ലപ്പെട്ടത്. അതേസമയം, ഉദയ്പൂരിലെ കൊലപാതകത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ കനത്ത ജാഗ്രതയിലാണ്. 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനം ഒഴിവാക്കി. ഒരുമാസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉദയ്പൂരിലും പരിസരപ്രദേശങ്ങളിലുമായി അറുന്നൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 20 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 23 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More