മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്

മുംബൈ: ഭരണ പ്രതിസന്ധിക്കിടെ മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരിന് നാളെ നിര്‍ണായകമാണ്. ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തില്‍ അസമില്‍ കഴിയുന്ന വിമത എം എല്‍ എമാര്‍ നാളെ മഹാരാഷ്ട്രയിലേക്ക് തിരിച്ചെത്തും. നാളെ 11 മണിക്കകം സഭ ചേരണമെന്നും 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നുമാണ് ഗവണറുടെ നിര്‍ദ്ദേശം. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എം.എൽ.എമാരും ആവശ്യമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പിന് നിര്‍ദ്ദേശം നല്‍കിയത്. 

വിമത എം എല്‍ എമാരുടെ ഭീഷണിക്ക് മുന്‍പില്‍ വഴങ്ങേണ്ടതില്ലെന്നും വിശ്വാസ വോട്ടെടുപ്പിനെ നേരിടാമെന്നുമാണ് കോണ്‍ഗ്രസും എന്‍ സി പിയും തീരുമാനിച്ചിരിക്കുന്നത്. കൃത്യമായ മാര്‍ഗത്തിലൂടെ വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കുമെന്ന് എന്‍ സി പി നേതാവ് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. അസമില്‍ ഇരുന്ന് രാഷ്ട്രീയം കളിക്കാതെ മഹാരാഷ്ട്രയിലേക്ക് വന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ വിമത എം എല്‍ എമാര്‍ തയ്യാറാകണമെന്ന് ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത് ആവശ്യപ്പെട്ടിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ ശിവസേനയ്ക്ക് 55 പേരുണ്ട്. എന്‍.സി.പി.യുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ നിയമസഭയില്‍ നിലവില്‍ 285 അംഗങ്ങളാണുള്ളത്. കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. എന്‍.സി.പി.ക്കും കോണ്‍ഗ്രസിനുമായി 96 അംഗങ്ങളാണ് നിയമസഭയിലുള്ളത്. എന്നാലും ഭൂരിപക്ഷത്തിന് 36 പേരുടെ പിന്തുണകൂടി വേണം. 55 അംഗങ്ങളുള്ള ശിവസേനയില്‍നിന്ന് 22 പേര്‍ രാജിവെച്ചാലും 33 പേരുടെ പിന്തുണ ലഭിക്കും. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മജ്ലിസ്, സി.പി.എം. തുടങ്ങിയ ചെറുപാര്‍ട്ടികളും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചാല്‍ ഏക്നാഥ് ഷിൻഡെയുടെ നീക്കം പരാജയപ്പെടാനാണ് സാധ്യത.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More