കാസർകോഡ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കാസർകോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.  ജില്ലയിലെ ചില മേഖലകളിലാണ് ഇന്നു മുതല്‍ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തുക.  കൊവിഡ് തീവ്ര ബാധിത മേഖലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍  ഏർപ്പെടുത്തുക. ഇതിന‍്റെ ഭാ​ഗമായി അഞ്ചുവീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പട്രോളിംഗ് നടത്തും.  ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തും.

രോഗബാധിതര്‍ ഏറെയുള്ള പ്രദേശങ്ങളിലെ ജനസമ്പര്‍ക്കം കുറയ്ക്കാനാണ് ട്രിപ്പൾ ലോക്ഡൗൺ.  നിയമം ലംഘിക്കുന്നതവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. ജില്ലയില്‍ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലോക്കിങ്ങ് നടപ്പാക്കിയിരുന്നു.  ഇത് കൂടാതെയാണ് പുറമേയാണ് ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും നടപ്പാക്കുന്നത്. അതേസമയം കാസർകോഡ് ജില്ലയിൽ ചികിത്സയിലുള്ള 10 പേർ രോ​ഗം ഭേദമായി ആശുപത്രി വിടും. കഴിഞ്ഞ ദിവസം ജില്ലയിൽ 6 പേർ രോ​ഗമുക്തി നേടി നേടിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More