ഒമാന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യു കെയിലേക്ക് യാത്ര ചെയ്യാം

മസ്ക്കറ്റ്: ഒമാന്‍ പൗരന്മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ വിസയില്ലാതെ യു കെയിലേക്ക് യാത്ര ചെയ്യാം. അടുത്ത വർഷം യു കെ നടപ്പിലാക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സ്കീമിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ വിദേശയാത്രക്കായി തെരഞ്ഞെടുക്കുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് യു കെ. അതിനാല്‍ പുതിയ പദ്ധതി യാത്രാപ്രേമികള്‍ക്ക് ഗുണകരമായിരിക്കുമെന്നാണ് യു കെ ഭരണകൂടം വിലയിരുത്തുന്നത്. ഇതര ജി.സി.സി പൗരന്മാര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാകും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2025- ന്‍റെ അവസാനത്തോടെ പൂർണമായും 'ഡിജിറ്റൽ അതിർത്തി'യിലേക്കുള്ള യുകെ ഗവൺമെന്റിന്‍റെ നീക്കത്തിന്‍റെ ഭാഗമായാണ് യുകെ ഹോം ഓഫീസ് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. കൂടാതെ ഗൾഫ് രാജ്യങ്ങൾക്ക് യുകെയിലേക്ക് കൂടുതൽ പ്രവേശനം നൽകുന്നത് സാമ്പത്തിക, നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. അതേസമയം, ബോര്‍ഡിംഗ് പാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് ഒമാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. ബോര്‍ഡിംഗ് പാസിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെക്കുമ്പോള്‍ തട്ടിപ്പുകാര്‍ക്ക് യാത്രക്കാരുടെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് സൈബര്‍ ക്രൈം കോംബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജരി പറഞ്ഞു. ഇത്തരം വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ തട്ടിപ്പുകാര്‍ക്ക് യാത്ര ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കുമെന്നും ഇത് പല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

International Desk

Recent Posts

International

ഭീകരര്‍ക്ക് കാനഡ സുരക്ഷിത താവളം; ട്രൂഡോയ്‌ക്കെതിരെ ശ്രീലങ്കന്‍ മന്ത്രി

More
More
International

ഖലിസ്ഥാന്‍ നേതാവിനെ കൊന്നത് ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ജസ്റ്റിന്‍ ട്രൂഡോ

More
More
International

'കരയരുത്, 2025-ല്‍ വീണ്ടും കാണാം'; സൈനിക സേവനത്തിന് പോകുംമുന്‍പ് ബിടിഎസ് ഗായകന്‍ സുഗയുടെ ലൈവ്

More
More
International

അമേരിക്കന്‍ XL ബുളളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

More
More
International

കിം-പുടിൻ ചര്‍ച്ച തുടങ്ങി - യു എസിന് ചങ്കിടിപ്പ്

More
More
International

മൊറോക്കോ ഭൂകമ്പം: ദുരിതബാധിതര്‍ക്ക് സ്വന്തം ഹോട്ടലില്‍ അഭയമൊരുക്കി റൊണാള്‍ഡോ

More
More