നോക്കിനിൽക്കുമ്പോൾ മാഞ്ഞുപോകുന്ന പാർട്ടിയായി കോൺഗ്രസ് മാറി- എം സ്വരാജ്

കൊച്ചി: നോക്കിനില്‍ക്കുമ്പോള്‍ മാഞ്ഞുപോകുന്ന പാര്‍ട്ടിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കോണ്‍ഗ്രസിനിപ്പോള്‍ മരണഭയമാണെന്നും ഇന്ത്യയില്‍ കോണ്‍ഗ്രസിനെ കാണണമെങ്കില്‍ ഭൂതക്കണ്ണാടി നോക്കേണ്ട അവസ്ഥയാണെന്നും എം സ്വരാജ് പറഞ്ഞു. 'കോണ്‍ഗ്രസിനിപ്പോള്‍ മരണഭയമാണ്. നോക്കിനില്‍ക്കുന്നതിനിടയില്‍ കാണക്കാണെ മാഞ്ഞുപോകുന്നൊരു രാഷ്ട്രീയ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. ഇന്നലെകണ്ട കോണ്‍ഗ്രസല്ല ഇന്ന്. ഇന്നലെ നഗ്ന നേത്രം കൊണ്ട് കാണാനാകുമായിരുന്ന കോണ്‍ഗ്രസിനെ ഇന്ന് ഭൂതക്കണ്ണാടി കൊണ്ട് നോക്കിയാലേ ഇന്ത്യയില്‍ കാണാനാകൂ. ഓരോ ദിവസംകഴിയുന്തോറും നാലാളറിയുന്ന നേതാക്കന്മാരെല്ലാം കോണ്‍ഗ്രസ് വിട്ടുപോവുകയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ട നേതാക്കന്മാരുടെ പേര് പറഞ്ഞാല്‍ എന്റെ പ്രസംഗം നീണ്ടുപോകും. കപില്‍ സിബല്‍, സുനില്‍ ജാക്കര്‍, ഹാര്‍ദിക് പട്ടേല്‍, അശ്വിനി കുമാര്‍ അങ്ങനെ ഓരോ ദിവസവും ഓരോരുത്തര്‍ കോണ്‍ഗ്രസ് വിട്ട് പോവുകയാണ്'-എം സ്വരാജ് പറഞ്ഞു. 

"അഗ്നിപഥിനെതിരായി രാജ്യത്തെ യുവാക്കളൊന്നടങ്കം പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസും അതിലൊരു നിലപാടെടുത്തിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ ദേശീയ നേതാവ് മനീഷ് തിവാരി അഗ്നിപഥ് നല്ല പദ്ധതിയാണെന്നും രാജ്യത്തിന് അനിവാര്യമാണെന്നും പറഞ്ഞിരിക്കുകയാണ്. മനീഷ് തിവാരി ഇന്ന് വൈകുന്നേരമാണോ നാളെ രാവിലെയാണോ ബിജെപിയിലേക്ക് പോവുക എന്ന് എനിക്കറിയില്ല. ഇതാണ് കോണ്‍ഗ്രസിന്റെ പൊതുവിലെ അവസ്ഥ. നാളെ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ട്ടി ഇന്ത്യയിലെവിടെ, എങ്ങനെയുണ്ടാവും എന്ന് പറയാനാവില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദേശീയ തലത്തില്‍ മരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ മരണവെപ്രാളം കാണിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതാവ് ഇപ്പോള്‍ സോണിയാ ഗാന്ധിയല്ല, അവര്‍ കാതോര്‍ത്തുനില്‍ക്കുന്നത് കളളക്കടത്തുകേസില്‍ പ്രതിയായ തട്ടിപ്പുകാരിയുടെ എന്താണ് പറയുന്നത് എന്ന് കേള്‍ക്കാനാണ്. അവരുടെ വാക്കുകേട്ട് വന്നാണ് കുറേ യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുവാങ്ങിയത്. ആ കളളക്കടത്തുകാരി മാനസിക നില തെറ്റിയ ആളുകളപ്പോലെയാണ് ഓരോ ദിവസവും സംസാരിക്കുന്നത്. പ്രിയദര്‍ശന്റെ കിലുക്കം എന്ന സിനിമയിലെ രേവതിയുടെ റോളിലാണ് കളളക്കടത്തുകാരി നില്‍ക്കുന്നത്. അതിലിടപെടാന്‍ വന്ന മോഹന്‍ലാലിന്റെ റോളിലാണ് പ്രതിപക്ഷ നേതാവ്. അവര്‍ക്കുവേണ്ടി വാദിച്ച് വാദിച്ച് നില്‍ക്കുമ്പോഴാണ് അവര്‍ പറയുന്നത് ദുബൈയിലെ ഷെയ്ക്കിന് മുഖ്യമന്ത്രി കൈക്കൂലി കൊടുത്തെന്ന്. അതോടെ പ്രതിപക്ഷ നേതാവിന് സംഭവം കയ്യില്‍നിന്ന് പോയെന്ന് മനസിലായി. ഇതോടെ അവര്‍ പിന്‍വലിഞ്ഞു. തട്ടിപ്പുകാരിയുടെ വാക്കുകേട്ട് തല്ലുകൊണ്ട നിര്‍ഭാഗ്യവാന്മാരെന്ന് യൂത്ത് കോണ്‍ഗ്രസുകാരെ കാലം വിലയിരുത്തും"-എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More