പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം റൊമാന്‍സിനില്ല - നടന്‍ മാധവന്‍

ചെന്നൈ: പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം റൊമാന്‍സിനില്ലെന്ന് നടന്‍ മാധവന്‍. പ്രായത്തിനനുസരിച്ചുള്ള റോളുകള്‍ ചെയ്യാനാണ് താത്പര്യപ്പെടുന്നതെന്നും മാധവന്‍ പറഞ്ഞു. 'റോക്കട്രി: ദ നമ്പി എഫക്റ്റ്' ചിത്രത്തിന്‍റെ പ്രമോഷണല്‍ ചടങ്ങിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. 'സിനിമാ വ്യവസായത്തെക്കുറിച്ച് ആര്‍ക്കും ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ്‌ ഞാന്‍ പിന്തുടര്‍ന്നത്. സിനിമയില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്‍റെ കുടുംബത്തില്‍ നിന്നും ആരും സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഈ മേഖലയിലേക്കാണ് ഞാന്‍ കടന്നുവന്നത്. എനിക്ക് ആരെയും അറിയില്ലായിരുന്നു, പക്ഷേ ഞാൻ ഇപ്പോഴും ഇവിടെയുണ്ട്. എന്തെങ്കിലും ശരിയായി ചെയ്തതുകൊണ്ടാണ് ഇപ്പോഴും ഈ മേഖലയില്‍ തുടരുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്' - മാധവന്‍ പറഞ്ഞു. 

ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് റോക്കട്രി. സിനിമയില്‍ ഷാറുഖ് ഖാനും സുര്യയും അഥിതി വേഷത്തില്‍ എത്തുന്നു. റോക്കട്രി: ദ നമ്പി എഫ്കടില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നമ്പി നാരായണനായി അഭിനയിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവര്‍ മികച്ച പ്രക്ഷേക പ്രശംസ നേടിയിരുന്നു. നമ്പി നാരായണന്‍റെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. നമ്പി നാരായണന്‍റെ ജീവിതത്തിലെ ദുരന്തം മാത്രമല്ല, അദ്ദേഹത്തിന്‍റെ സംഭാവനകളും ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27-ത് ഇൻവെസ്റ്റ്മെന്റ്സും ചേർന്നാണ് റോക്കട്രി നിർമിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More