ലൈംഗിക അതിക്രമം; ഗായകന് 30 വര്‍ഷം തടവ് ശിക്ഷ

വാഷിംഗ്‌ടണ്‍: സ്ത്രീകള്‍ക്കെതിരെ ലൈംഗീക അതിക്രമണം നടത്തിയ കേസില്‍ അമേരിക്കന്‍ ഗായകന്‍ ആര്‍ കെല്ലിക്ക് തടവ് ശിക്ഷ. 30 വര്‍ഷത്തേക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സംഗീതത്തില്‍ താത്പര്യമുള്ളവരെ പ്രോത്സഹിപ്പിക്കാനെന്ന വ്യാജേനയാണ് ആര്‍ കെല്ലി സ്ത്രീകളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചതെന്നും ഇയാള്‍ തന്‍റെ ജനപ്രീതി ദുരുപയോഗിച്ചാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതി മാനേജര്‍മാരുടെ ഒരു ടീമിനെ ഉപയോഗിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കുറെയധികം ആളുകളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ആര്‍ കെല്ലി തകര്‍ത്തത്. സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ലൈംഗീകമായി ദുരുപയോഗം ചെയ്തതിനെ ഒരിക്കലും ന്യായികരിക്കാന്‍ സാധിക്കില്ല. ഈ കേസ് ലൈംഗികതയുമായി ബന്ധപ്പെട്ടതല്ല. ഇത് അക്രമവും ക്രൂരതയുമായി ബന്ധപ്പെട്ടുള്ളതാണ്. പുറത്ത് പറയാന്‍ സാധിക്കാത്ത നിരവധി കാര്യങ്ങളാണ് നിങ്ങള്‍ അവരെകൊണ്ട് നിര്‍ബന്ധിതമായി ചെയ്യിക്കാന്‍ ശ്രമിച്ചത്' - വിധി പ്രസ്ഥാവത്തിനിടെ ജഡ്ജി ഡോണലി കെല്ലിയോട് പറഞ്ഞു. ഇരുപത് വര്‍ഷക്കാലത്തോളമാണ് കെല്ലി സ്ത്രീകളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ കെല്ലിക്ക് കുറഞ്ഞത് 25 വര്‍ഷമെങ്കിലും തടവ് ശിക്ഷക്ക് വിധിക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. 

Contact the author

International Desk

Recent Posts

International

ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമായി കൊടുക്കുന്ന ആദ്യ രാജ്യമായി സ്‌കോട്‌ലാൻഡ്

More
More
International

ആക്രമണം റുഷ്ദി ഇരന്നുവാങ്ങിയത്- ഇറാന്‍

More
More
International

'അടുത്തത് നീയാണ്'; ജെ കെ റൗളിങ്ങിന് വധഭീഷണി

More
More
International

സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഡോക്ടര്‍മാരോട് സംസാരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
International

അക്രമം ഭീരുത്വമാണ്: സല്‍മാന്‍ റുഷ്ദിക്ക് പിന്തുണയുമായി ഇമ്മാനുവൽ മാക്രോൺ

More
More
Web Desk 5 days ago
International

സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

More
More