ബ്രൂവറി അഴിമതി കേസ്; സര്‍ക്കാരിന് തിരിച്ചടി

തിരുവനന്തപുരം: ബ്രൂവറി അഴിമതി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസിന്‍റെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ബ്രൂവറികള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ്‌ ചെന്നിത്തലയാണ് കോടതിയെ സമീപിച്ചത്. ബ്രൂവറികള്‍ സ്ഥാപിക്കുന്നതിനായി മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരം അന്നത്തെ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അനധികൃതമായി തീരുമാനമെടുത്തതാണെന്നും ഇത് അഴിമതിയാണെന്നുമാണ് രമേശ്‌ ചെന്നിത്തലയുടെ ആരോപണം. ജൂലൈ 17 ന് കേസിൽ വിസ്താരം തുടരും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മുന്‍പ് വിജിലൻസ് അന്വേഷണം എന്ന ആവശ്യം ഹൈക്കോടതിയിൽ മറ്റൊരു റിട്ട് ഹർജിയിൽ  ഉന്നയിച്ചിരുന്നുവെന്നും ഹൈക്കോടതി അത് അനുവദിച്ചില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ വാദിച്ചു. രമേശ്‌ ചെന്നിത്തല വിജിലൻസ് അന്വേഷണത്തിനുളള മുൻകൂർ അനുമതിക്ക് അഴിമതി നിരോധന നിയമത്തിലെ  സെക്ഷന്‍ 17 A പ്രകാരം അപേക്ഷിച്ചത്‌, അന്ന്  ഗവർണർ നിഷേധിച്ചതാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഇരു ഭാഗത്തിന്‍റേയും വാദങ്ങള്‍ കേട്ട ശേഷമാണ് വിജിലന്‍സ് കോടതി കേസുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More