ബോംബേറ് കോൺഗ്രസിന്റെ രീതിയല്ല- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: എ കെ ജി സെന്ററിനുനേരേ നടന്ന ബോംബേറില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസോ യുഡിഎഫ് പ്രവര്‍ത്തകരോ ഇത്തരം പ്രവൃത്തികള്‍ ചെയ്യില്ലെന്നും ബോംബേറ് ആക്രമണം കോണ്‍ഗ്രസിന്റെ രീതിയോ ശൈലിയോ അല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. 'ഒരു പാര്‍ട്ടിയുടെ ഓഫീസിനുനേരേ പടക്കമോ ബോംബോ ഒന്നും എറിയുന്നത് ഞങ്ങളുടെ ശൈലിയല്ല. ഇതുസംബന്ധിച്ച് ഞങ്ങള്‍ക്കൊരു വിവരവുമില്ല. പൊലീസ് അന്വേഷിക്കട്ടെ. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനമൊക്കെയുളള ദിവസമാണ്. ഞങ്ങളിങ്ങനെ ആസൂത്രണം ചെയ്ത് ഒന്നും ചെയ്യുന്നവരല്ല. സര്‍ക്കാര്‍ പ്രതിരോധത്തിലായ സമയത്ത് ശ്രദ്ധ തിരിക്കാനാണ് ഇത്തരം ബോംബേറും ആക്രമണങ്ങളുമൊക്കെ ഉണ്ടാവുന്നത്'- വി ഡി സതീശന്‍ പറഞ്ഞു. 

"എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആക്രമണത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം നേതാക്കള്‍ പറയുന്നത്? സി സി ടി വി ദൃശ്യത്തില്‍പോലും ഒരാളുമില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നു പിന്നില്‍ യുഡിഎഫാണെന്ന്. നേരത്തെ തയാറാക്കിവച്ച പ്രസ്താവനകളാവാം ഇതൊക്കെ. പ്രകടനമായി വന്നാണ് സിപിഎമ്മുകാര്‍ കെപിസിസി ഓഫീസ് ആക്രമിച്ചത്. എ കെ ആന്റണി അകത്തുളള സമയത്ത്. അതിന് കൃത്യമായ തെളിവുകളുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തില്‍ എത്ര കോണ്‍ഗ്രസ് ഓഫീസുകളാണ് തകര്‍ക്കപ്പെട്ടത്. 42 പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു. നാലെണ്ണത്തിനുനേരേ ബോംബേറുണ്ടായി. അഞ്ച് ഓഫീസ് കത്തിച്ചു. എംപി ഓഫീസ് ആക്രമണത്തിനുപിന്നാലെ കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം കുറയ്ക്കാന്‍ സിപിഎം ആസൂത്രിതമായി ചെയ്തതാണോ ഇതെന്ന് സംശയമുണ്ട്"- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ ബോംബേറുണ്ടായത്. പ്രധാന കവാടത്തില്‍ പൊലീസ് കാവല്‍നില്‍ക്കെ തൊട്ടടുത്ത കവാടത്തിനുനേരെയാണ് ബോംബേറുണ്ടായത്.  സ്‌കൂട്ടറിലെത്തിയ ആള്‍ സ്‌ഫോടനവസ്തു എ കെ ജി സെന്ററിന്റെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിനുമുന്‍പ് മറ്റൊരാള്‍ സ്‌കൂട്ടറില്‍വന്ന് സ്ഥലം നിരീക്ഷിച്ചുപോവുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ലഭിച്ച ദൃശ്യങ്ങളില്‍നിന്ന് അക്രമിയെ തിരിച്ചറിയാനായിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More