വാക്ക് പാലിച്ച് ബൈഡന്‍; അമേരിക്കയില്‍ ആദ്യമായി കറുത്തവംശജയായ വനിത സുപ്രീംകോടതി ജഡ്ജിയായി

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ സുപ്രീംകോടതിയില്‍ കറുത്തവംശജയായ ആദ്യ ജഡ്ജിയായി ജസ്റ്റിസ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കോടതിയുടെ വെബ്‌സൈറ്റില്‍ ലൈവായി കാണിച്ചിരുന്നു. യുഎസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി കെറ്റാന്‍ജി ബ്രൗണ്‍ യു എസ് കോടതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ കറുത്തവംശജയായ ഒരാളെ സുപ്രീം കോടതിയിലേക്ക് കൊണ്ടുവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പ് നല്‍കിയിരുന്നു.

കറുത്ത വംശജര്‍ നേരിടുന്ന പ്രശ്നങ്ങള്‍, കോടതിയിലെ വൈവിധ്യത്തിന്റെയും പ്രാതിനിധ്യത്തിന്റെയും അഭാവം, എന്നീ കാര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് ജോ ബൈഡന്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരമൊരു തീരുമാനം കൈകൊള്ളുന്നതിന്‍റെ ആവശ്യകതയെപ്പറ്റി വ്യക്തമാക്കിയത്. രാജ്യത്തിന്‍റെ വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നതിനും മനസിലാക്കുന്നതിനും പുതിയൊരു ചുവടുവെപ്പെന്നാണ് സത്യപ്രതിജ്ഞക്ക് ശേഷം കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജോ ബൈഡന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയര്‍ വിരമിച്ചതോടെയാണ് ജാക്സണ്‍ അധികാരത്തിലെത്തിയത്. സെനറ്റ് ഹിയറിംഗുകളില്‍ ജാക്‌സണ്‍, തന്റെ മാതാപിതാക്കളുടെ വംശത്തെക്കുറിച്ചും വംശീയ വേര്‍തിരിവിനിടയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും അതിനെ അതിജീവിക്കാന്‍ അവര്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. 1789-ൽ ഭരണഘടനാനുസൃതമായ ഫെഡറൽ സ്വഭാവം കൈവരിച്ച അമേരിക്കയില്‍ രണ്ടര നൂറ്റാണ്ടിന് ശേഷമാണ് കറുത്ത വംശജയായ ഒരാള്‍ സുപ്രീംകോടതി ജഡ്ജിയായി അധികാരം എല്‍ക്കുന്നത്. ഇത് അമേരിക്കയില്‍ ഇപ്പോഴും നിലനിക്കുന്ന വംശീയ വേര്‍തിരിവ് വ്യക്തമാക്കുന്നു.

Contact the author

International Desk

Recent Posts

International

ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമായി കൊടുക്കുന്ന ആദ്യ രാജ്യമായി സ്‌കോട്‌ലാൻഡ്

More
More
International

ആക്രമണം റുഷ്ദി ഇരന്നുവാങ്ങിയത്- ഇറാന്‍

More
More
International

'അടുത്തത് നീയാണ്'; ജെ കെ റൗളിങ്ങിന് വധഭീഷണി

More
More
International

സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഡോക്ടര്‍മാരോട് സംസാരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
International

അക്രമം ഭീരുത്വമാണ്: സല്‍മാന്‍ റുഷ്ദിക്ക് പിന്തുണയുമായി ഇമ്മാനുവൽ മാക്രോൺ

More
More
Web Desk 5 days ago
International

സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

More
More