അവര്‍ കുട്ടികളാണ്, ചെയ്തതിന്റെ പ്രത്യാഘാതങ്ങള്‍ മനസിലായിട്ടുണ്ടാവില്ല- എസ് എഫ് ഐ ആക്രമണത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി

വയനാട്: എംപി  ഓഫീസ് ആക്രമണത്തില്‍ ആരോടും ദേഷ്യമോ ശത്രുതയോ ഇല്ലെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുട്ടികള്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ ചെയ്ത പ്രവൃത്തിയാവാമെന്നും അവരോട് ക്ഷമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കല്‍പ്പറ്റയിലെ എംപി ഓഫീസ് സന്ദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇതെന്റെ ഓഫീസാണ്. അതിനേക്കാളുപരി ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ് ഈ ഓഫീസ്. ഓഫീസിനുനേരേയുണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമാണ്. അക്രമമാണ് പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം എന്ന ആശയമാണ് രാജ്യത്തുടനീളം നിങ്ങള്‍ കാണുന്നത്. എന്നാല്‍ വാസ്തവത്തില്‍ അക്രമം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. ഓഫീസ് ആക്രമിച്ചത് കുട്ടികളാണ്. അവര്‍ നിരുത്തരവാദിത്വപരമായാണ് പ്രതികരിച്ചത്. ചെയ്തതിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ക്ക് അറിയില്ലായിരിക്കും. എനിക്ക് അവരോട് ദേഷ്യമോ ശത്രുതയോ ഒന്നുമില്ല. അവര്‍ മണ്ടത്തരമാണ് ചെയ്തത്. നമ്മള്‍ അവരോട് ക്ഷമിക്കണം'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അക്രമത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. അവര്‍ ഓഫീസ് ആക്രമിച്ചതുകൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കില്ലെന്നും കേടുപാടുകള്‍ പരിഹരിച്ച് ഓഫീസ് വീണ്ടും തുറന്നുപ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഇരുപത്തിനാലിനാണ് രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. പ്രതിഷേധമാര്‍ച്ചുമായെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിനകത്തേക്ക് കയറി ഫര്‍ണിച്ചറുകള്‍ അടക്കം അടിച്ചുതകര്‍ക്കുകയും ഓഫീസ് ജീവനക്കാരെയടക്കം ആക്രമിക്കുകയുമായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More