മഹാരാഷ്ട്രയിലെ ജനങ്ങള്‍ നിങ്ങളുടെ ആത്മാര്‍ത്ഥതയ്‌ക്കൊപ്പമാണ്; ഉദ്ദവ് താക്കറെയെ പിന്തുണച്ച് പ്രകാശ് രാജ്

മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പശ്ചാത്തലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. ഉദ്ദവ് താക്കറെ മഹാരാഷ്ട്രക്കുവേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സംസ്ഥാനത്തെ ജനങ്ങള്‍ എന്നും ഉദ്ദവ് താക്കറെയ്‌ക്കൊപ്പമുണ്ടാകും എന്നുമാണ് പ്രകാശ് രാജ് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മഹത്തായ കാര്യമാണ് നിങ്ങള്‍ ചെയ്തത്. താങ്കള്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ മനസിലാക്കി ഇവിടുത്തെ ജനത താങ്കള്‍പ്പൊപ്പം നില്‍ക്കുമെന്ന് എനിക്കുറപ്പാണ്. ചാണക്യന്മാര്‍ ഇന്ന് ലഡ്ഡു കഴിച്ചേക്കാം. എന്നാല്‍ നിങ്ങളുടെ ആത്മാര്‍ത്ഥത കൂടുതല്‍ കാലം നിലനില്‍ക്കും'-എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. നടിയും ശിവസേന നേതാവുമായ ഊര്‍മ്മിള മഡോണ്ട്കറും ഉദ്ദവ് താക്കറെയെ പിന്തുണച്ച് രംഗത്തെത്തി. മഹാരാഷ്ട്രയെ മതവിദ്വേഷത്തില്‍നിന്നും മതഭ്രാന്തില്‍നിന്നുമെല്ലാം അകറ്റിനിര്‍ത്തിയത് താങ്കളുടെ പ്രവര്‍ത്തനമാണ്. താക്കറെയുടെ നേതൃത്വം മാതൃകാപരവും നിഷ്പക്ഷവും സുതാര്യവുമാണെന്നും ഊര്‍മ്മിള ട്വിറ്ററില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ വൈകുന്നേരമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെയും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഏറെ ദിവസം നീണ്ടു നിന്ന വിമത നീക്കങ്ങള്‍ക്ക് ശേഷം  മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായാണ് ഷിന്‍ഡെ അധികാരമേറ്റത്.

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 22 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More