'അക്കൈ വെട്ടും, അക്കാല്‍ വെട്ടും അത്തല വെട്ടി ചെങ്കൊടി നാട്ടും'; പ്രകോപന മുദ്രാവാക്യവുമായി സിപിഎം

ആലപ്പുഴ: എ കെ ജി സെന്ററില്‍ നടന്ന ബോംബേറില്‍ പ്രതിഷേധിച്ച് അമ്പലപ്പുഴയില്‍ നടത്തിയ പ്രകടനത്തില്‍ വിദ്വേഷ പരാമര്‍ശം. 'ഇരുളിന്‍ മറയെ കൂട്ടുപിടിച്ച് പ്രസ്ഥാനത്തിനുനേരേ വന്നാല്‍ അക്കൈ വെട്ടും, അക്കാല്‍ വെട്ടും, അത്തല വെട്ടി ചെങ്കൊടി നാട്ടും' എന്നായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ പ്രകടനത്തിനിടെ വിളിച്ച മുദ്രാവാക്യം. എച്ച് സലാം എം എല്‍ എയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം നടന്നത്. പ്രകടനത്തിന്റെ വീഡിയോ എം എല്‍ എ തന്റെ ഫേസ്ബുക്ക് പേജില്‍ ലൈവായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

എ കെ ജി സെന്ററിലെ ആക്രമണത്തില്‍ പ്രതിഷേധിച്ചുളള പ്രകടനങ്ങള്‍ അതിരുവിടരുതെന്ന് സിപിഎം സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചിരുന്നു. പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാന്‍ ഇടതുപക്ഷവും എല്‍ഡിഎഫ് പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യര്‍ത്ഥിച്ചിരുന്നു. വൈകാരികതയെ കുത്തിനോവിക്കാനുളള ശ്രമമാണ് ഉണ്ടായിരിക്കുന്നതെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ ബോംബേറുണ്ടായത്. പ്രധാന കവാടത്തില്‍ പൊലീസ് കാവല്‍നില്‍ക്കെ തൊട്ടടുത്ത കവാടത്തിനുനേരെയാണ് ബോംബേറുണ്ടായത്. സ്‌കൂട്ടറിലെത്തിയ അക്രമി സ്‌ഫോടനവസ്തു എ കെ ജി സെന്ററിന്റെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

ബ്രാഹ്മണവല്‍കരണമെന്ന വിമര്‍ശനം; പൊന്നിയിന്‍ സെല്‍വന്‍ പോസ്റ്ററില്‍ മാറ്റം വരുത്തി അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 5 hours ago
Keralam

സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ വിവാദ ഉത്തരവിട്ട ജഡ്ജിയെ മാറ്റണമെന്ന് ആനി രാജ

More
More
Web Desk 7 hours ago
Keralam

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതിക്കുപിന്നില്‍ ദിലീപും സംഘവുമെന്ന് പൊലീസ് റിപ്പോര്‍ട്ട്‌

More
More
Web Desk 7 hours ago
Keralam

സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് - കോടിയേരി ബാലകൃഷ്ണന്‍

More
More
Web Desk 7 hours ago
Keralam

പത്മശ്രീ ലഭിച്ചതിനേക്കാള്‍ സന്തോഷവും അഭിമാനവുമാണ് കര്‍ഷക അവാര്‍ഡെന്ന് നടന്‍ ജയറാം

More
More
Web Desk 9 hours ago
Keralam

സിവിക് ചന്ദ്രന്‍ കേസ്: കോടതി പരാമര്‍ശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍

More
More