താജ്മഹല്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ആഗ്ര: താജ്മഹല്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നേരത്തെ ക്ഷേത്രങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. താജ്മഹലിനകത്ത് വിഗ്രഹങ്ങളുളള പൂട്ടിയ മുറികളില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് സുപ്രധാന വിവരമുളളത്. 

'ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇന്ന് എനിക്ക് നല്‍കിയ മറുപടി പ്രകാരം, താജ്മഹല്‍ നിലവിലുളള സ്ഥലത്ത് നേരത്തെ ഒരു ക്ഷേത്രവുമുണ്ടായിരുന്നില്ല. താജ്മഹലിന് വിഗ്രഹങ്ങളടങ്ങുന്ന പൂട്ടിയ അറകളുമില്ല. ബിജെപിയുടേയും ആര്‍ എസ് എസിന്റെയും നികൃഷ്ടമായ ഹര്‍ജികള്‍ക്കെതിരെ കോടതി നടപടിയെടുക്കുമെന്നും  മാധ്യമങ്ങള്‍ രാജ്യത്ത് യഥാര്‍ത്ഥത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു'-എന്നാണ് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താജ്മഹലില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹമുണ്ടെന്നും അതിനകത്ത് അടച്ചിട്ട ഇരുപത് മുറികള്‍ തുറന്നുപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. താജ്മഹല്‍ പഴയ ശിവക്ഷേത്രമാണ് എന്ന് തീവ്ര ഹിന്ദുത്വവാദികളും ബിജെപി നേതാക്കളും അവകാശവാദമുന്നയിച്ചിരുന്നു. അന്ന് രൂക്ഷമായ വിമര്‍ശനങ്ങളോടെയാണ് അലഹബാദ് ഹൈക്കോടതി ബിജെപി നേതാവ് സമര്‍പ്പിച്ച ഹര്‍ജി തളളിയത്. അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട താജ്മഹലിലെ മുറികള്‍ പിന്നീട് തുറന്നിരുന്നു. എന്നാല്‍ മുറികള്‍ക്കുളളില്‍നിന്ന് ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Contact the author

National Desk

Recent Posts

Web Desk 6 hours ago
Keralam

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതിക്കുപിന്നില്‍ ദിലീപും സംഘവുമെന്ന് പൊലീസ് റിപ്പോര്‍ട്ട്‌

More
More
Web Desk 7 hours ago
Keralam

സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് - കോടിയേരി ബാലകൃഷ്ണന്‍

More
More
Web Desk 7 hours ago
Keralam

പത്മശ്രീ ലഭിച്ചതിനേക്കാള്‍ സന്തോഷവും അഭിമാനവുമാണ് കര്‍ഷക അവാര്‍ഡെന്ന് നടന്‍ ജയറാം

More
More
Web Desk 8 hours ago
Keralam

സിവിക് ചന്ദ്രന്‍ കേസ്: കോടതി പരാമര്‍ശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍

More
More
Web Desk 1 day ago
Keralam

സിവിക് ചന്ദ്രന്‍റെ ജാമ്യാപേക്ഷ; സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ ജഡ്ജിയെ മാറ്റണമെന്ന് കെ കെ രമ

More
More
Web Desk 1 day ago
Keralam

വസ്ത്രധാരണം ചൂണ്ടിക്കാണിച്ച് സ്ത്രീകൾക്കുനേരെയുള്ള ആക്രമണങ്ങളെ കോടതി സാധൂകരിക്കുന്നത് ആശങ്കയുണര്‍ത്തുന്നു - വനിതാ കമ്മീഷന്‍

More
More