ആവശ്യമാണ് പുതിയ സാംസ്കാരിക മുന്നേറ്റം- ഡോ. ആസാദ്

ആവശ്യമാണ് പുതിയ സാംസ്കാരിക മുന്നേറ്റം

--------------------------------------

ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളിലൂന്നിയുള്ള ജനചിന്തയുടെ നിര്‍ഭയപ്രകാശനത്തിന് കരുത്തും നേതൃത്വവും നല്‍കാന്‍ ഒരു സാംസ്കാരിക പ്രസ്ഥാനം അനിവാര്യമായിരിക്കുന്നു. സമഗ്രാധികാര നിര്‍ബന്ധങ്ങള്‍ക്കും ഭൂതകാലോന്മുഖ അഭിനിവേശങ്ങള്‍ക്കും വഴങ്ങാത്ത പുതു ചിന്തയുടെയും മുന്നേറ്റത്തിന്റെയും സാംസ്കാരിക മുഖമാണ് രൂപം കൊള്ളേണ്ടത്. 

ഫാഷിസം അതിന്റെ ആദ്യ ശത്രുക്കള്‍ എന്ന നിലയില്‍ എഴുത്തുകാരെയും കലാകാരന്മാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും ഇതര ബുദ്ധിജീവികളെയും വേട്ടയാടുകയാണ്. അധികാരപക്ഷത്തു നില്‍ക്കാനും അതിന്റെ പൊതുബോധ നിര്‍മ്മിതിയില്‍ പങ്കുചേരാനും വിസമ്മതം പ്രകടിപ്പിക്കുന്നവരെ കൊലചെയ്യുകയോ തടവില്‍ തള്ളുകയോ ചെയ്യുന്നു. യു എ പി എപോലുള്ള ഭീകര നിയമങ്ങളും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍പോലെയുള്ള ഭീകരമായ അടിച്ചമര്‍ത്തലുകളും ഭീമകൊറഗോവുപോലെയുള്ള കള്ളക്കേസുകളും രാജ്യത്തെ ഞെട്ടിക്കുന്നു.

സമഗ്രാധിപത്യത്തിന്റെ സ്വഭാവ വിശേഷങ്ങള്‍ അപ്പാടെ പകര്‍ത്തുന്ന ഒരു അധികാര സ്വരൂപം സംസ്ഥാനത്തും സജീവമാണ്. ഭരണവര്‍ഗ താല്‍പ്പര്യങ്ങളും ജനങ്ങളുടെ താല്‍പ്പര്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം വര്‍ദ്ധിക്കുന്നു. മനുഷ്യനും പ്രകൃതിയും കയ്യേറ്റങ്ങള്‍ക്കു വിധേയമാകുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ പെരുകുന്നു. ജനവിരുദ്ധവും ദയാരഹിതവുമായ പുറന്തള്ളലുകളാണ് പുതിയ കോര്‍പറേറ്റ് വികസനത്തിന്റെ ശേഷിപ്പ്. വരും തലമുറകളെ പണയംവെച്ചു ധൂര്‍ത്താടുകയാണ് ഭരണവര്‍ഗം. ജനാധിപത്യ ധ്വംസനങ്ങളുടെ ഇരുട്ടിലാണ് നാം. മറികടക്കാന്‍ സാംസ്കാരികമായ നവോന്മേഷം ആര്‍ജ്ജിക്കേണ്ടതുണ്ട്.

സൂക്ഷ്മവൈവിദ്ധ്യങ്ങളെ ജനാധിപത്യ രീതിയില്‍ അഭിസംബോധന ചെയ്യാന്‍ ശേഷിയുള്ള ലോകവീക്ഷണം ഉയര്‍ത്തിപ്പിടിക്കണം. എല്ലാ തരം പുറംതള്ളലുകളെയും ചൂഷണങ്ങളെയും അടിച്ചമര്‍ത്തലുകളെയും എതിരിടണം. ഭാഷയിലും സംസ്കാരത്തിലും പൊതുബോധത്തിലും സര്‍ഗാത്മക യുക്തി പ്രഭാവത്തിന്റെയും ബഹുസ്വരതയുടെയും പ്രസരിപ്പെത്തിക്കണം. അറിവും ആരോഗ്യവും സ്വതന്ത്രചിന്തയും തന്റേടവുമുള്ള പൗരസമൂഹത്തിനു വേണ്ടിയുള്ള സാംസ്കാരിക മുന്നേറ്റമാണ് ഇന്ന് അനിവാര്യമായിട്ടുള്ളത്.

കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ തുറകളിലെ ബുദ്ധിജീവികള്‍ക്കും പങ്കാളിത്തമുള്ള ഒരു മുന്നണിയാവണമത്. അന്യോന്യാദരവോടെ വിയോജിക്കാനും യോജിക്കാനും കഴിയുന്ന വേദി. അതേസമയം മര്‍ദ്ദകാധികാര രൂപങ്ങളോടും അവ സൃഷ്ടിക്കുന്ന പിന്തിരിപ്പന്‍ പൊതുബോധത്തോടും വിട്ടുവീഴ്ച്ചയില്ലാതെ പൊരുതണം. നിവര്‍ന്നു നില്‍ക്കാനുള്ള ശേഷിയും സത്യം പറയാനുള്ള ധീരതയുമാവണം മുഖമുദ്ര.

അത്തരം ഒരു സാംസ്കാരിക മുന്നേറ്റത്തിനു മുന്‍കൈയെടുക്കാന്‍ ആരുമില്ലാതെ വരില്ല.  അധികാരത്തിന്റെ പാര്‍ശ്വമധുരങ്ങള്‍ നുണഞ്ഞോ നേതാക്കളുടെ സതുതിപാടിയോ ജീവിച്ചൊടുങ്ങാന്‍ ആഗ്രഹിക്കാത്ത ആത്മാഭിമാനമുള്ള എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഇല്ലാതെവരില്ല. അവരുടെ ശബ്ദത്തിനും മുന്നേറ്റത്തിനുമുള്ള സമയമാണിത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 5 days ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More
Web Desk 1 week ago
Social Post

'സംസ്‌കാരഹീനമായ വൃത്തികെട്ട പ്രവൃത്തി' ; ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍ ജി വേണുഗോപാല്‍

More
More
Web Desk 2 weeks ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

More
More
K T Kunjikkannan 1 month ago
Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 month ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More
Niveditha Menon 2 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

More
More