പുലിറ്റ്‌സർ ജേതാവായ കശ്മീരി ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇർഷാദ് മട്ടൂവിന് വിദേശ യാത്ര വിലക്ക്; കാരണം വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പുലിറ്റ്‌സർ പുരസ്ക്കാരം ജേതാവായ കശ്മീരി ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇർഷാദ് മട്ടൂവിന് വിദേശ യാത്രക്ക് വിലക്കേര്‍പ്പെടുത്തി. ഫ്രഞ്ച് വിസയുണ്ടായിട്ടും പാരിസിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെന്നാണ് സന്ന ഇർഷാദ് മട്ടൂ തന്‍റെ സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. പാരിസില്‍ വെച്ച് നടക്കുന്ന പുസ്തക പ്രകാശനത്തിനും ഫോട്ടോഗ്രാഫി പ്രദർശനത്തിനും പങ്കെടുക്കാനായാണ് താന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതെന്നും എന്നാല്‍ അധികാരികള്‍ യാതൊരുവിധത്തിലുള്ള മുന്നറിയിപ്പും നല്‍കാതെ തന്നെ തടഞ്ഞുവെന്നും സന്ന ഇർഷാദ് ട്വീറ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അന്താരാഷ്ട്ര യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളവരുടെ പട്ടികയില്‍ സന ഇർഷാദ് മട്ടുവിനെയും സർക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് വിവരം. കഴിഞ്ഞ മെയ് മാസമാണ് സന്ന ഇർഷാദ് മട്ടൂവിന് പുലിറ്റ്സര്‍ അവാര്‍ഡ്‌ ലഭിച്ചത്. റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ചിത്രങ്ങൾക്കായിരുന്നു പുരസ്കാരം. അന്തരിച്ച പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധീഖി, അമിത് ദവെ, അദ്നാൻ ആബിദി എന്നിവരുൾപ്പെടെയുള്ള റോയിട്ടേഴ്സ് ടീമുമായാണ് അവാർഡ് പങ്കിട്ടത്. കൊവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യയുടെ നിജ്ജസ്ഥിതി വ്യക്തമാക്കുന്ന ചിത്രങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Contact the author

National Desk

Recent Posts

National Desk 3 hours ago
National

ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്രസര്‍ക്കാര്‍

More
More
National Desk 9 hours ago
National

ജമ്മുകശ്മീര്‍ പുനസംഘടന; ഗുലാം നബി ആസാദിന്‍റെ ആരോപണം തെറ്റെന്ന് കോണ്‍ഗ്രസ് നേതൃത്വം

More
More
National Desk 9 hours ago
National

ഞാനിപ്പോഴും മരവിപ്പിലാണ്, ഭയമില്ലാതെ ജീവിക്കാനുളള അവകാശം തിരികെ വേണം- ബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കിസ് ബാനു

More
More
National Desk 10 hours ago
National

പ്രധാനമന്ത്രീ, നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും തമ്മിലുളള വ്യത്യാസം ജനങ്ങൾ കാണുന്നുണ്ട്- രാഹുൽ ഗാന്ധി

More
More
National Desk 1 day ago
National

കാഡ്ബറിയുടെ ഗോഡൗണില്‍ കവര്‍ച്ച; 17 ലക്ഷം രൂപയുടെ ചോക്ലേറ്റ് ബാറുകള്‍ മോഷണം പോയി

More
More
National Desk 1 day ago
National

പ്രധാനമന്ത്രി, സ്ത്രീകളോടുളള ബഹുമാനം പ്രസംഗത്തില്‍ മാത്രം കാണിച്ചാല്‍ പോരാ- പ്രിയങ്കാ ഗാന്ധി

More
More