രാജ്യത്തെ ഭിന്നിപ്പിക്കുന്നവയിലല്ല, ഒന്നിപ്പിക്കുന്ന വിഷയങ്ങളിലാണ് ജനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്- ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ഡല്‍ഹി: രാജ്യത്തെ ഭിന്നിപ്പിക്കുന്ന വിഷയങ്ങളിലല്ല ഒന്നിപ്പിക്കുന്ന വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ജസ്റ്റിസ് എന്‍ വി രമണ. സാമൂഹിക ബന്ധങ്ങളിലും മാനുഷികവികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി ഭിന്നിപ്പിക്കുന്ന പ്രശ്‌നങ്ങളെ മറികടന്ന് നാം മുന്നോട്ടുപോകേണ്ടതുണ്ടെന്നും രാജ്യത്തെ എല്ലാവരെയും ഉള്‍ക്കൊളളാനാവാത്ത സമീപനം ദുരന്തത്തിലേക്കുളള ക്ഷണമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍സ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എല്ലാവരെയും ഉള്‍ക്കൊളളുന്നത് സമൂഹത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്തുന്നു. സമാധാനത്തിന്റെയും പുരോഗതിയുടെയും താക്കോലാണത്. ഭിന്നിപ്പിക്കുന്നവരെ മാറ്റിനിര്‍ത്തി നമ്മെ ഒന്നിപ്പിക്കുന്ന വിഷയങ്ങളില്‍ നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. 21-ാം നൂറ്റാണ്ടിലും നിസാരവും ഇടുങ്ങിയതും ജനങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കുന്നതുമായ പ്രശ്‌നങ്ങളെ അനുവദിക്കാനാവില്ല. മാനുഷിക വികസനത്തിലും സാമൂഹ്യ ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി എല്ലാ പ്രശ്‌നങ്ങള്‍ക്കും മുകളിലേക്ക് നാം ഉയരേണ്ടതുണ്ട്. ആരെയും ഉള്‍ക്കൊളളാന്‍ സാധിക്കാത്ത സമീപനം ദുരന്തത്തിലേക്കുളള വഴിയാണ്'- എന്‍ വി രമണ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ നീതിന്യായ വ്യവസ്ഥയെ ഉപയോഗിക്കാമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെറ്റായ പ്രതീക്ഷയുണ്ട്. സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും ജുഡീഷ്യല്‍ അംഗീകാരം ലഭിക്കുമെന്ന് അധികാരത്തിലുളള പാര്‍ട്ടി വിശ്വസിക്കുന്നു. ജുഡീഷ്യറി തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രതിപക്ഷവും കരുതുന്നു. ഭരണഘടനയെക്കുറിച്ചും ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ചും ശരിയായ ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം ചിന്തകള്‍ വളരുന്നത്. നീതിന്യായ വ്യവസ്ഥയ്ക്ക് ഭരണഘടനയോടുമാത്രമാണ് കടപ്പാട്- എന്‍ വി രമണ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ജമ്മുകശ്മീര്‍ പുനസംഘടന; ഗുലാം നബി ആസാദിന്‍റെ ആരോപണം തെറ്റെന്ന് കോണ്‍ഗ്രസ് നേതൃത്വം

More
More
National Desk 8 hours ago
National

ഞാനിപ്പോഴും മരവിപ്പിലാണ്, ഭയമില്ലാതെ ജീവിക്കാനുളള അവകാശം തിരികെ വേണം- ബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കിസ് ബാനു

More
More
National Desk 9 hours ago
National

പ്രധാനമന്ത്രീ, നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും തമ്മിലുളള വ്യത്യാസം ജനങ്ങൾ കാണുന്നുണ്ട്- രാഹുൽ ഗാന്ധി

More
More
National Desk 1 day ago
National

കാഡ്ബറിയുടെ ഗോഡൗണില്‍ കവര്‍ച്ച; 17 ലക്ഷം രൂപയുടെ ചോക്ലേറ്റ് ബാറുകള്‍ മോഷണം പോയി

More
More
National Desk 1 day ago
National

പ്രധാനമന്ത്രി, സ്ത്രീകളോടുളള ബഹുമാനം പ്രസംഗത്തില്‍ മാത്രം കാണിച്ചാല്‍ പോരാ- പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ഗുലാം നബി ആസാദ്

More
More