രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സമിതിയുടെ റിപ്പോര്‍ട്ട്‌ തള്ളി ഇന്ത്യ

ഡല്‍ഹി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയാണെന്ന യു എസ് സമിതിയുടെ റിപ്പോര്‍ട്ട്‌ തള്ളി ഇന്ത്യ. പക്ഷപാതപരവും കൃത്യതയില്ലാത്തതുമായ റിപ്പോര്‍ട്ടാണ് യു എസ് പുറത്തുവിട്ടിരിക്കുന്നതെന്ന വാദം ഉയര്‍ത്തിയാണ് ഇന്ത്യ റിപ്പോര്‍ട്ട്‌ തള്ളിയത്. ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ തുടങ്ങി 11 രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യം വളരെ കുറവാണെന്നും ഈ രാജ്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡമാണ് റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിമര്‍ശിക്കുന്നവരെയും നൂനപക്ഷങ്ങളെയും ഇന്ത്യയില്‍ അടിച്ചമര്‍ത്തുകയാണ്. വിമര്‍ശിക്കുന്നവരെ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭരണകൂടം വേട്ടയാടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തിന്‍റെ വൈവിധ്യം മനസിലാകാത്തവരാണ് രാജ്യത്ത് മതസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രത്യേക അജണ്ടയുടെ ഭാഗമായി തയ്യാറാക്കപ്പെട്ടതാണ്. വസ്തുതാവിരുദ്ധമായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടാല്‍ സമിതിയുടെ വിശ്വസ്ഥതയാണ് നഷ്ടമാകുകയെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിൽ കുറിച്ചു. 

Contact the author

International Desk

Recent Posts

International

ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമായി കൊടുക്കുന്ന ആദ്യ രാജ്യമായി സ്‌കോട്‌ലാൻഡ്

More
More
International

ആക്രമണം റുഷ്ദി ഇരന്നുവാങ്ങിയത്- ഇറാന്‍

More
More
International

'അടുത്തത് നീയാണ്'; ജെ കെ റൗളിങ്ങിന് വധഭീഷണി

More
More
International

സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഡോക്ടര്‍മാരോട് സംസാരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
International

അക്രമം ഭീരുത്വമാണ്: സല്‍മാന്‍ റുഷ്ദിക്ക് പിന്തുണയുമായി ഇമ്മാനുവൽ മാക്രോൺ

More
More
Web Desk 5 days ago
International

സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

More
More