ഷാഫി പറമ്പിലുള്‍പ്പെടെയുളള നേതാക്കള്‍ ഷോ കാണിക്കുന്നു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപില്‍ വിമര്‍ശനം

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപില്‍ നിലവിലെ നേതൃത്വത്തിനെതിരെ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലുള്‍പ്പെടെയുളള നേതാക്കള്‍ ഷോ കാണിക്കുകയാണെന്നും കാണുന്ന ആളുകള്‍ക്കൊപ്പം സെല്‍ഫി എടുത്തതുകൊണ്ടുമാത്രം സംഘടന വളരില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പാലക്കാട് വാളയാറിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ക്യാംപ് നടന്നുകൊണ്ടിരിക്കുന്നത്. സംഘടനാ പ്രമേയത്തിന്മേലുളള ചര്‍ച്ചയിലാണ് വിമര്‍ശനമുയര്‍ന്നത്.

ക്യാംപില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളുണ്ടായത് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരെയാണ്. ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഷോ മാത്രമായി മാറുന്നു എന്നാണ് വിമര്‍ശനം. പണിയെടുക്കാന്‍ ഒരുവിഭാഗം ആളുകളും നേതാവാകാന്‍ മറ്റൊരു വിഭാഗവും എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന് മാറ്റമുണ്ടാകണം. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെപ്പോലെ ഗ്രൂപ്പിസത്തിന്റെ വക്താക്കളാവുന്നു. ഗ്രൂപ്പ് കളിച്ചുനടന്നാല്‍ ഇനിയും കോണ്‍ഗ്രസ് പ്രതിപക്ഷത്തുതന്നെ തുടരും എന്നാണ് വിമര്‍ശനം. ഷാഫി പറമ്പിലിന്റെ സാന്നിദ്ധ്യത്തില്‍തന്നെയായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂലൈ രണ്ടിനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപിന് തുടക്കമായത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ഉള്‍പ്പെടെയുളളവര്‍ ക്യാംപില്‍ പങ്കെടുത്തിരുന്നു. ഇന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും ക്യാംപില്‍ പങ്കെടുക്കും. ഇന്നുവൈകുന്നേരത്തോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപ് സമാപിക്കും. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

ബ്രാഹ്മണവല്‍കരണമെന്ന വിമര്‍ശനം; പൊന്നിയിന്‍ സെല്‍വന്‍ പോസ്റ്ററില്‍ മാറ്റം വരുത്തി അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 5 hours ago
Keralam

സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ വിവാദ ഉത്തരവിട്ട ജഡ്ജിയെ മാറ്റണമെന്ന് ആനി രാജ

More
More
Web Desk 7 hours ago
Keralam

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതിക്കുപിന്നില്‍ ദിലീപും സംഘവുമെന്ന് പൊലീസ് റിപ്പോര്‍ട്ട്‌

More
More
Web Desk 7 hours ago
Keralam

സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് - കോടിയേരി ബാലകൃഷ്ണന്‍

More
More
Web Desk 7 hours ago
Keralam

പത്മശ്രീ ലഭിച്ചതിനേക്കാള്‍ സന്തോഷവും അഭിമാനവുമാണ് കര്‍ഷക അവാര്‍ഡെന്ന് നടന്‍ ജയറാം

More
More
Web Desk 9 hours ago
Keralam

സിവിക് ചന്ദ്രന്‍ കേസ്: കോടതി പരാമര്‍ശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍

More
More