ടൊവിനോ - കീര്‍ത്തി സുരേഷ് ചിത്രം 'വാശി' ഒ ടി ടിയിലേക്ക്

കൊച്ചി: ടൊവിനോ തോമസ്‌ -കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'വാശി' ഒ ടി ടി റിലീസിന് ഒരുങ്ങുന്നു. ജൂലൈ 17 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കുക. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ സിനിമ ലഭ്യമാകും. 10 കോടിക്കാണ് ചിത്രത്തിന്‍റെ ഒടിടി വില്‍പ്പന നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌. കഴിഞ്ഞ മാസം ജൂണ്‍ 17നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി സുരേഷ് കുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അഭിഭാഷകരാണ് ടൊവിനോയുടെയും കീര്‍ത്തിയുടെയും എത്തുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോടതിയും അഭിഭാഷകരെയും പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് വാശി. അഭിഭാഷകരായ ടൊവിനോയുടെയും കീര്‍ത്തിയുടെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ മഹേഷ് നാരയണനാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 weeks ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More