ജീവിതത്തില്‍ സംഭവിച്ചതെല്ലാം സിനിമയിലില്ല- റോക്കട്രിയെക്കുറിച്ച് നമ്പി നാരായണന്‍

ചെന്നൈ: ജീവിതത്തില്‍ സംഭവിച്ച മുഴുവന്‍ കാര്യങ്ങളും സിനിമയില്‍ പറഞ്ഞിട്ടില്ലെന്ന് മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. സിനിമയില്‍ താന്‍ പൂര്‍ണ്ണ തൃപ്തനാണെന്നും മാധവന്‍ തന്റെ ജീവിതകഥ സത്യസന്ധമായിതന്നെ തിരശീലയിലെത്തിച്ചെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഗഗന്‍യാന്‍ പദ്ധതിക്കുവരെ സഹായകരമായ വികാസ് എഞ്ചിന്റെ കണ്ടുപിടുത്തത്തിന് കിട്ടിയ രാജ്യദ്രോഹക്കുറ്റം...സിനിമയില്‍ പറയാത്ത ഒരുപാടുകാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും സിനിമയിലില്ല. റോക്കട്രി ദി നമ്പി ഇഫക്ട് രണ്ടാം ഭാഗത്തിന് സാധ്യതയുണ്ട്'-നമ്പി നാരായണന്‍ പറഞ്ഞു.

'ആരാണ് വികാസ് എഞ്ചിന്‍ ഉണ്ടാക്കിയത്, അതിനുവേണ്ടി എത്ര കഷ്ടപ്പെട്ടു, ആരൊക്കെ അതിനെ സഹായിച്ചു, എതിര്‍ത്തു തുടങ്ങിയ കാര്യങ്ങളൊന്നും പൊതുജനത്തിന് അറിയില്ല. അതെല്ലാം അവരെ അറിയിക്കാനുളള ശ്രമമാണ് സിനിമയെന്നും നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു. ജൂലൈ 1-നാണ് റോക്കട്രി ദി നമ്പി ഇഫക്റ്റ് റിലീസായത്. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് എന്നീ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിത്രം സംവിധാനം ചെയ്യുന്നതും പ്രധാന കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിക്കുന്നതും ആര്‍ മാധവനാണ്. സിമ്രാനാണ് നായിക. ഷാറൂഖ് ഖാനും സൂര്യയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. നമ്പി നാരായണന്‍ ചാരക്കേസില്‍ അകപ്പെട്ട 27 വയസുമുതല്‍ 70 വയസുവരെയുളള കാലഘട്ടമാണ് സിനിമയിലുളളത്.

Contact the author

Web Desk

Recent Posts

Movies

'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

More
More
Movies

മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്, പഠനവും ജീവിതവും പ്രണയവുമെല്ലാം തുലച്ചത് സിന്തറ്റിക് ലഹരി- ധ്യാന്‍ ശ്രീനിവാസന്‍

More
More
Movies

എന്നും അങ്ങയെപ്പോലെയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്- മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി ദുല്‍ഖര്‍

More
More
Movies

വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും പറ്റാത്ത രീതിയില്‍ വര്‍മ്മന്‍ ഹിറ്റായി; ജയിലറിലെ കഥാപാത്രത്തെക്കുറിച്ച് വിനായകന്‍

More
More
Movies

ഖുഷിയുടെ വിജയം; 100 നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കുമെന്ന് നടന്‍ വിജയ് ദേവരകൊണ്ട

More
More
Movies

കുടുംബക്കാര്‍ നിര്‍ബന്ധിച്ചതുകൊണ്ട് ഒരിക്കലും വിവാഹത്തിലേക്ക് എടുത്തുചാടരുത്- നടി മീരാ നന്ദന്‍

More
More