ഏക്‌നാഥ് ഷിൻഡെ സർക്കാർ ആറുമാസത്തിലധികം തുടരില്ല- ശരത് പവാർ

മുബൈ: മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അടുത്ത ആറുമാസത്തിനുളളില്‍ വീഴുമെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ശരത് പവാര്‍. സംസ്ഥാനത്ത് പെട്ടെന്നുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയാറെടുക്കണമെന്നും ശരത് പവാര്‍ പറഞ്ഞു. മുംബൈയില്‍ എന്‍സിപിയുടെ നിയമസഭാംഗങ്ങളെയും പാര്‍ട്ടിയുടെ മറ്റ് നേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന ശിവസേനയുടെ വിമത എംഎല്‍എമാര്‍ നിലവിലെ ക്രമീകരണത്തില്‍ തൃപ്തരല്ല. മന്ത്രിമാരുടെ വകുപ്പുകളേതൊക്കെയെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അസ്വസ്ഥതകള്‍ പുറത്തുവന്നുതുടങ്ങും. അത് ആത്യന്തികമായി ആ സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും. സര്‍ക്കാര്‍ വീഴുന്നതോടെ മിക്ക വിമത എംഎല്‍എമാരും അവരുടെ യഥാര്‍ത്ഥ ശിവസേനയിലേക്ക് മടങ്ങിവരും. നമ്മുടെ കയ്യില്‍ ആറുമാസമുണ്ട്. ആ സമയം മുഴുവന്‍ എന്‍സിപിയുടെ നിയമസഭാംഗങ്ങള്‍ അതത് മണ്ഡലങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിച്ച് പ്രവര്‍ത്തിക്കണം'-ശരത് പവാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ ഭൂരിപക്ഷം തെളിയിച്ചു. രാവിലെ പതിനൊന്നിന് സഭ കൂടിയതിനുപിന്നാലെ തന്നെ വോട്ടെടുപ്പ് നടക്കുകയായിരുന്നു. 164 പേരുടെ പിന്തുണയാണ് ഷിന്‍ഡെക്ക് ലഭിച്ചത്. നിലവില്‍ 288 അംഗങ്ങളുളള നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് ജയിക്കാന്‍ 144 വോട്ടാണ് വേണ്ടിയിരുന്നത്. ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 5 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 7 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More