ജഡ്ജിമാര്‍ക്കെതിരെ സൈബര്‍ ആക്രമണം; സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല

ഡല്‍ഹി: കോടതി വിധികളുടെ പേരില്‍ ജഡ്ജിമാര്‍ക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുന്നത് അപകടകരമായ പ്രവണതയാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ജെ ബി പര്‍ദിവാല. ജഡ്ജിമാര്‍ നിയമപരമായി ഒരു വിഷയത്തെ വിശകലനം ചെയ്യുന്നതിനുപകരം മാധ്യമങ്ങളില്‍ എന്തുവരുമെന്ന് ചിന്തിക്കുന്ന അപകടകരമായ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തുമെന്നും അത് നിയമവാഴ്ച്ചയെ സാരമായി ബാധിക്കുമെന്നും പര്‍ദിവാല പറഞ്ഞു. നിയമവാഴ്ച്ച സംരക്ഷിക്കാന്‍ രാജ്യത്തുടനീളമുളള സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാചക നിന്ദ നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് വിധിച്ച സുപ്രീംകോടതി ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ജെ ബി പര്‍ദിവാല. നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചെന്നും ഉദയ്പൂരിലുണ്ടായ ദാരുണ കൊലപാതകമടക്കം രാജ്യത്തുണ്ടായ എല്ലാ സംഘര്‍ഷങ്ങള്‍ക്കും കാരണം അവരാണെന്നും ജസ്റ്റിസ് സൂര്യകാന്തും ജെ ബി പര്‍ദിവാലയുമുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് വിമര്‍ശിച്ചിരുന്നു. അതിനുപിന്നാലെ ബിജെപി, സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളില്‍നിന്ന് വലിയ തോതിലുളള സൈബര്‍ ആക്രമണമാണ് ജസ്റ്റിസ് സൂര്യകാന്തിനും ജെ ബി പര്‍ദിവാലയ്ക്കും നേരിടേണ്ടിവന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കോടതികളാണ് വിചാരണ നടത്തേണ്ടത്. ഡിജിറ്റല്‍ മീഡിയകളിലൂടെയുളള വിചാരണ ജുഡീഷ്യറിക്ക് അനാവശ്യമായ ഘടകമാണ്. സമൂഹമാധ്യമങ്ങളിലൂടെയുളള ഇത്തരം പ്രവണതകള്‍ ലക്ഷ്മണരേഖ ലംഘിക്കുന്നതാണ്. വിധികളെ ക്രിയാത്മകമായും വിമര്‍ശനാത്മകമായും വിലയിരുത്തുന്നതിനുപകരം ജഡ്ജിമാര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്താനാണ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് ശ്രമിക്കുന്നത്. അത് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സില്ലാതാക്കുന്ന പ്രവര്‍ത്തിയാണ്. നിയമപരവും ഭരണഘടനാപരവുമായ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കാന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. നിയമവാഴ്ച്ച സംരക്ഷിക്കാനായി സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണം- ജെ ബി പര്‍ദിവാല കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 5 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 8 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More