എ കെ ജി സെന്റര്‍ ആക്രമണത്തെ കോണ്‍ഗ്രസ് അപലപിച്ചില്ല; രാഹുലിന്‍റെ ഓഫീസ് ആക്രമണത്തെ ഞങ്ങള്‍ തള്ളിപ്പറഞ്ഞു- മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയാറാവാതിരുന്നത് എന്തുകൊണ്ടാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രി പതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചത്. ''എ കെ ജി സെന്റര്‍ ആക്രമിച്ചവര്‍ ആരുമാകട്ടെ, ആ ആക്രമണത്തെ അപലപിക്കാന്‍ കോണ്‍ഗ്രസും പ്രതിപക്ഷവും തയാറാകേണ്ടല്ലെ? അതെന്തുകൊണ്ട് ഉണ്ടായില്ല? ഇതുപോലൊരു സംഭവം നടന്നിട്ട് അതിനെ അപലപിക്കാന്‍ കഴിയാത്ത മാനസികാവസ്ഥ എങ്ങനെ ഉണ്ടായി? തെറ്റായ കാര്യങ്ങള്‍ ചിലപ്പോള്‍ സംഭവിച്ചേക്കാം, എന്നാല്‍ ആ തെറ്റിനെ ന്യായീകരിക്കുന്ന സമീപനമല്ല കൈക്കൊള്ളേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം പി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സംഭവത്തെ ഞങ്ങള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. എ കെ ജി സെന്റര്‍ ആക്രമണം എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആസൂത്രണം ചെയ്തതാണ് എന്നാണ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ ആദ്യ പ്രതികരണം. സംഭവം നടന്ന് പിറ്റേന്ന് കാലത്താണ് ഈ പ്രതികരണം. നടത്തിയത് ആരുമാകട്ടെ അപലപിക്കാന്‍ കഴിയാത്ത മാനസികാവസ്ഥ എന്തുകൊണ്ട് വരുന്നു- മുഖ്യമന്ത്രി ചോദിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 8 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 9 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 10 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More