കുഞ്ഞാലിക്കുട്ടി VS മജീദ്,മുനീര്‍

കുഞ്ഞാലിക്കുട്ടി VS മജീദ്,മുനീര്‍ 

എല്‍ ഡിഎഫ് സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ യു ഡി എഫ് നേതാക്കളുടെയും അണികളുടെയും പങ്കാളിത്തം സംബന്ധിച്ച് ലീ​ഗിലും ഭിന്നിപ്പ്. വിഷയം വിവാദമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി നിലപാടെടുത്തപ്പോൾ മനുഷ്യശൃംഖലയിൽ പങ്കെടുത്തവർക്കെതിരെ നടപടി എടുക്കുമെന്ന് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി കെ പി എ മജീ​ദ് പറഞ്ഞു,മനുഷ്യ ശൃംഖലയില്‍  അ ണിചേര്‍ന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം .കെ മുനീറും  തൊട്ടുപിറകെ എത്തി 

എല്‍ഡിഎഫിന്‍റെ മനുഷ്യ ശൃംഖലയില്‍ ലീഗുകാര്‍ പങ്കെടുത്തത്‌ വിവാദമാക്കേണ്ടെന്നും വിവാദം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട്   പറഞ്ഞു. അതേസമയം ലീഗ്‌ പ്രവർത്തകർ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.  മജീദിന്‍റെ പ്രസ്താവനക്ക് മറുപടിയായാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്‍ഡിഎഫ് മനുഷ്യ ശൃംഖലയില്‍ മുസ്‌ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ എം ബഷീര്‍ പങ്കെടുത്തിരുന്നു. മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിലൂടെ പൗരനെന്ന നിലയില്‍ തന്‍റെ കടമയാണ് നിര്‍വഹിച്ചതെന്ന് കെ എം ബഷീര്‍ പറഞ്ഞു. താനുൾപ്പെടെ  നിരവധി ലീഗ് പ്രവര്‍ത്തകര്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തെന്നും ബഷീര്‍ പറഞ്ഞു.  ലീഗിനെ മറ്റ് പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്തെന്നും ബഷീര്‍ പറഞ്ഞു. കരിനിയമത്തിനെതിരായി പ്രതിഷേധിക്കുന്ന ജനാധിപത്യ മതേതര സംഘടനകളോട് സഹകരിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള ധീരമായ നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. അതുകൊണ്ടാണ് ഇന്നലെ 75 ലക്ഷം പേര്‍ നിരത്തില്‍ അണിനിരന്നതെന്നും ലീ​ഗ് നേതാവ് പ്രതികരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More