തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ''എ കെ ജി സെന്റിലും സമീപ പ്രദേശങ്ങളിലുമായി ഇരുപതോളം സി സി ടിവി കാമറകള്‍ ഉണ്ട്. എന്നാല്‍ ബോംബാക്രമണമുണ്ടായപ്പോള്‍ പ്രതിയുടെ രൂപം ഈ ഇരുപത് കാമറകളിലും പതിഞ്ഞില്ല എന്നാണ് പറയുന്നത്. എങ്ങനെയാണ് ഇതിലൊന്നും പതിയാതെ പ്രതി രക്ഷപ്പെട്ടത്?''-പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
''ആക്രമണം നടക്കുന്നതിന്റെ തലേദിവസം വരെ എ കെ ജി സെന്റിന് മുന്പില് പൊലീസ് ഉണ്ടായിരുന്നു. പൊലീസിന്റെ സ്ട്രൈക്കേഴ്സ് ടീമായിരുന്നു ചുമതലയില്‍ ഉണ്ടായിരുന്നത്. സംഭവം നടക്കുന്ന സമയത്ത് എന്തുകൊണ്ട് അവര്‍ അവിടെ ഉണ്ടായില്ല? ആരാണ് അവരെ അവിടെ നിന്ന് മാറ്റിയത്? ശക്തമായ സുരക്ഷയ്ക്കിടയില്‍ പ്രതി എങ്ങനെയാണ് രക്ഷപ്പെട്ടത്? ഇക്കാര്യത്തില്‍ സി പി എം നേതാക്കളുടെ പ്രസ്താവനകള്‍ പരസ്പര വിരുദ്ധമാണെന്നും വി ഡി സതീശന് ആരോപിച്ചു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ കെ ജി സെന്റര്‍ ആക്രമണത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ സ്വപ്ന സുരേഷിലേക്കും ബിരിയാണി ചെമ്പിലേക്കുമാണ് ഭരണകക്ഷി എം എല്‍ എ തിരിച്ചിവിടുന്നത് എന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.