രാഹുല്‍ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ച ബിജെപി എംപിമാര്‍ക്കെതിരെ കേസ്

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ച ബിജെപി എംപിമാര്‍ക്കെതിരെ കേസ്. രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, സുബ്രത് പഥക്ക് എന്നിവര്‍ക്കെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. എംപിമാരെക്കൂടാതെ മറ്റ് മൂന്നുപേര്‍ക്കെതിരെയും ചത്തീസ്ഗഡിലെ ബിലാസ്പൂരില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.

വയനാട് കല്‍പ്പറ്റയിലെ തന്റെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകരോട് താന്‍ ക്ഷമിച്ചു എന്ന് രാഹുല്‍ ഗാന്ധി പറയുന്നതിനെ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരിലെ തയ്യല്‍കാരനെ കൊന്നവരോട് ക്ഷമിച്ചു എന്ന് അദ്ദേഹം പറഞ്ഞു എന്ന രീതിയിലാണ് സീ ന്യൂസ് വാര്‍ത്ത നല്‍കിയത്. അതിന്റെ വീഡിയോ ബിജെപി പ്രവര്‍ത്തകരും നേതാക്കളും വന്‍ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജനെതിരെയും കേസെടുത്തിരുന്നു. തുടര്‍ന്ന് സീ ന്യൂസ് ക്ഷമാപണം നടത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്ത് വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കള്‍ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശുള്‍പ്പെടെയുളള നേതാക്കള്‍ പറഞ്ഞിരുന്നു. വ്യാജ വീഡിയോ പ്രചരിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ നടപടിയെടുത്തില്ലെങ്കില്‍ പൊലീസിനെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയ്ക്ക് ജയ്‌റാം രമേശ് കത്തയച്ചിരുന്നു. നടപടിയെടുക്കാന്‍ ബിജെപി തയാറാവാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ഇതുതന്നെ ശുഭ മുഹൂര്‍ത്തം; ദേശീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് കെ സി ആര്‍

More
More
National Desk 6 hours ago
National

ഇടത് പ്രതിഷേധം; ചെന്നൈയില്‍ ജാതിമതില്‍ പൊളിച്ചുനീക്കി

More
More
National Desk 6 hours ago
National

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം: താന്‍ വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്തി

More
More
National Desk 1 day ago
National

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ ദേശ്മുഖിന് ജാമ്യം

More
More
National Desk 1 day ago
National

ബില്‍ക്കിസ് ബാനു കേസ് പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് നാല്‍പ്പതിനായിരം പേരുടെ കത്ത്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണം

More
More