പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

അമരാവതി: ആന്ധ്രപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണ്‍ പറത്തിയ സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണുണ്ടായതെന്നാണ് വിലയിരുത്തല്‍. സംഭവത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുളള സ്‌പെഷന്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി)യും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ വൈകുന്നേരം ആന്ധ്രപ്രദേശിലെ ഗന്നവാരം വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്നലെ രാവിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായാണ് ഹൈദരാബാദില്‍നിന്ന് പ്രധാനമന്ത്രി വിജയവാഡയിലെത്തിയത്. പരിപാടികള്‍ കഴിഞ്ഞ് അദ്ദേഹം തിരികെ പോകുമ്പോഴായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനൊപ്പം കറുത്ത ബലൂണുകള്‍ പ്രതിഷേധക്കാര്‍ പറത്തിവിടുകയായിരുന്നു. ഗന്നവാരം വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയിലേക്ക് കടന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലൂണുകള്‍ പറത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 7 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 8 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More