റോക്കട്രി ദി നമ്പി എഫക്‌റ്റ്; തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം - രജനികാന്ത്

ചെന്നൈ: ആര്‍ മാധവന്‍ നായകനായി എത്തിയ ചിത്രം റോക്കട്രി ദി നമ്പി എഫക്‌റ്റ് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് നടന്‍ രജനികാന്ത്. ഈ സിനിമ രാജ്യത്തെ യുവാക്കള്‍ നിര്‍ബന്ധമായും കാണാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്മഭൂഷൺ അവാർഡ് ജേതാവായ നമ്പി നാരായണന്‍റെ ത്യാഗങ്ങളും കഷ്ടപ്പാടുകളും മാധവന്‍ ഏറ്റവും യാഥാർത്ഥ്യബോധത്തോടെ സിനിമയില്‍ കാണിച്ചിട്ടുണ്ട്. ഇത്തരമൊരു സിനിമ ചെയ്തതിന് താന്‍ അദ്ദേഹത്തെ  അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്നുവെന്നും രജനികാന്ത് പറഞ്ഞു. അലൈപായുതേ, "തനു വെഡ്‌സ് മനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് റോക്കട്രി ദി നമ്പി എഫക്‌റ്റ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റോക്കട്രി ദി നമ്പി എഫ്കടില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായും എത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം തിയേറ്ററില്‍ എത്തിയിരിക്കുന്നത്. നമ്പി നാരായണനായി അഭിനയിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവര്‍ മികച്ച പ്രക്ഷേക പ്രശംസ നേടിയിരുന്നു. നമ്പി നാരായണന്‍റെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. നമ്പി നാരായണന്‍റെ ജീവിതത്തിലെ ദുരന്തം മാത്രമല്ല, അദ്ദേഹത്തിന്‍റെ സംഭാവനകളും ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27-ത് ഇൻവെസ്റ്റ്മെന്റ്സും ചേർന്നാണ് റോക്കട്രി നിർമിച്ചിരിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More