കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

മലപ്പുറം: യുവതികള്‍ക്ക് ശബരിമലയില്‍ കയറാമെന്ന് സുപ്രീംകോടതി വിധി വന്നതിനുപിന്നാലെ ശബരിമല കയറിയ ആക്ടിവിസ്റ്റ് കനക ദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തന്‍ വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ചായിരുന്നു വിവാഹം. ഭാര്യാ-ഭര്‍തൃ ബന്ധം എന്നതിനേക്കാളുപരി പരസ്പരം സഖാക്കളായി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് വിളയോടി ശിവന്‍കുട്ടി വ്യക്തമാക്കി. 

'കഴിഞ്ഞ മെയ് മാസം മുതലുളള പരിചയമാണ് ഞങ്ങള്‍ തമ്മില്‍. രണ്ടാളും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഇനിമുതല്‍ ഐക്യത്തോടെ ഒന്നിച്ചുപോകാമെന്ന് തീരുമാനിച്ചു. ഒരാള്‍ മറ്റൊരാളുടെ മുകളിലാണെന്ന ചിന്തയില്ല. കനകദുര്‍ഗ അവരുടേയും ഞാന്‍ എന്റേയും പ്രവര്‍ത്തനങ്ങള്‍ തുടരും'-വിളയോടി ശിവന്‍കുട്ടി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിനുപിന്നാലെയാണ് ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണിയും കനകദുര്‍ഗയും മല കയറിയത്. പിന്നാലെ ഇരുവര്‍ക്കുമെതിരെ വ്യാപക സൈബര്‍ ആക്രമണവും തീവ്ര ഹിന്ദുത്വവാദികളില്‍ നിന്നുളള ഭീഷണിയുമുണ്ടായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രം 'പട' യിലെ യഥാർത്ഥ നായകന്‍ വിളയോടി ശിവന്‍കുട്ടിയാണ്. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതിക്കുപിന്നില്‍ ദിലീപും സംഘവുമെന്ന് പൊലീസ് റിപ്പോര്‍ട്ട്‌

More
More
Web Desk 6 hours ago
Keralam

സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് - കോടിയേരി ബാലകൃഷ്ണന്‍

More
More
Web Desk 6 hours ago
Keralam

പത്മശ്രീ ലഭിച്ചതിനേക്കാള്‍ സന്തോഷവും അഭിമാനവുമാണ് കര്‍ഷക അവാര്‍ഡെന്ന് നടന്‍ ജയറാം

More
More
Web Desk 7 hours ago
Keralam

സിവിക് ചന്ദ്രന്‍ കേസ്: കോടതി പരാമര്‍ശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍

More
More
Web Desk 1 day ago
Keralam

സിവിക് ചന്ദ്രന്‍റെ ജാമ്യാപേക്ഷ; സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ ജഡ്ജിയെ മാറ്റണമെന്ന് കെ കെ രമ

More
More
Web Desk 1 day ago
Keralam

വസ്ത്രധാരണം ചൂണ്ടിക്കാണിച്ച് സ്ത്രീകൾക്കുനേരെയുള്ള ആക്രമണങ്ങളെ കോടതി സാധൂകരിക്കുന്നത് ആശങ്കയുണര്‍ത്തുന്നു - വനിതാ കമ്മീഷന്‍

More
More