ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടും - സഞ്ജയ്‌ റാവത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടുമെന്ന് ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത്. കൂറുമാറിയ വിമത എം എല്‍ എമാരോട് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വെറുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണം ഉപയോഗിച്ചോ അധികാരം കൊണ്ടോ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയാല്‍ ജനങ്ങള്‍ ശിവസേനയെയാണ് പിന്തുണക്കുക. ഒരു എം എല്‍ എ നഷ്ടമായി എന്നതിന്‍റെ അര്‍ഥം ശിവസേനക്ക് വോട്ടര്‍മാരെ നഷ്ടമായി എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയോടൊപ്പം ചേര്‍ന്ന് 200ൽ അധികം സീറ്റുകൾ നേടുമെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും നിയമസഭയിൽ വിശ്വാസവോട്ട് നേടിയതിന് ശേഷം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ  പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അടുത്ത ആറുമാസത്തിനുളളില്‍ വീഴുമെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് പെട്ടെന്നുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയാറെടുക്കണമെന്നും ശരത് പവാര്‍ ആഹ്വാനം ചെയ്തിരുന്നു. 'ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന ശിവസേനയുടെ വിമത എംഎല്‍എമാര്‍ നിലവിലെ ക്രമീകരണത്തില്‍ തൃപ്തരല്ല. മന്ത്രിമാരുടെ വകുപ്പുകളേതൊക്കെയെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അസ്വസ്ഥതകള്‍ പുറത്തുവന്നുതുടങ്ങും. അത് ആത്യന്തികമായി ആ സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും. സര്‍ക്കാര്‍ വീഴുന്നതോടെ മിക്ക വിമത എംഎല്‍എമാരും അവരുടെ യഥാര്‍ത്ഥ ശിവസേനയിലേക്ക് മടങ്ങിവരും. നമ്മുടെ കയ്യില്‍ ആറുമാസമുണ്ട്. ആ സമയം മുഴുവന്‍ എന്‍സിപിയുടെ നിയമസഭാംഗങ്ങള്‍ അതത് മണ്ഡലങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിച്ച് പ്രവര്‍ത്തിക്കണം'-എന്നാണ് ശരത് പവാര്‍ പ്രവര്‍ത്തകരോട് പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More