സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച് സി പി ഐ. ഭരണഘടനക്കെതിരായ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്നാണ് സി പി ഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ അത് തിരിച്ചടിയാകുമെന്നും സി പി ഐ നേതാക്കള്‍ പറയുന്നു. എന്നാല്‍ സി പി ഐ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മന്ത്രി സജി ചെറിയാന്റേത് നാക്കുപിഴയാണെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.

പത്തനംതിട്ട മല്ലപ്പളളിയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്തെ ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ രീതിയിലാണ് ഭരണഘടന എഴുതിവെച്ചിരിക്കുന്നതെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. പരാമര്‍ശം വിവാദമായതിനുപിന്നാലെ സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. താന്‍ ഭരണഘടനയെയല്ല, ഭരണകൂടത്തെയാണ് വിമര്‍ശിച്ചത്. ഭരണഘടനക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല. കുട്ടനാടന്‍ ഭാഷയിലെ പ്രയോഗം മാത്രമാണ് നടത്തിയത്. ഈ വിവാദത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ട കാര്യമില്ല എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം നടത്തിയ സജി ചെറിയാന്റെ രാജിയില്‍കുറഞ്ഞ് ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭയില്‍ അസാധാരണ നടപടിയുണ്ടായി. ചോദ്യോത്തര വേള തുടങ്ങി മിനിറ്റുകള്‍ക്കകം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതല്ല കീഴ് വഴക്കമെന്ന് സ്പീക്കര്‍ പറഞ്ഞതോടെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ഇതോടെയാണ് ഇന്നത്തേക്ക് നിയമസഭ പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതിക്കുപിന്നില്‍ ദിലീപും സംഘവുമെന്ന് പൊലീസ് റിപ്പോര്‍ട്ട്‌

More
More
Web Desk 6 hours ago
Keralam

സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് - കോടിയേരി ബാലകൃഷ്ണന്‍

More
More
Web Desk 6 hours ago
Keralam

പത്മശ്രീ ലഭിച്ചതിനേക്കാള്‍ സന്തോഷവും അഭിമാനവുമാണ് കര്‍ഷക അവാര്‍ഡെന്ന് നടന്‍ ജയറാം

More
More
Web Desk 8 hours ago
Keralam

സിവിക് ചന്ദ്രന്‍ കേസ്: കോടതി പരാമര്‍ശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍

More
More
Web Desk 1 day ago
Keralam

സിവിക് ചന്ദ്രന്‍റെ ജാമ്യാപേക്ഷ; സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ ജഡ്ജിയെ മാറ്റണമെന്ന് കെ കെ രമ

More
More
Web Desk 1 day ago
Keralam

വസ്ത്രധാരണം ചൂണ്ടിക്കാണിച്ച് സ്ത്രീകൾക്കുനേരെയുള്ള ആക്രമണങ്ങളെ കോടതി സാധൂകരിക്കുന്നത് ആശങ്കയുണര്‍ത്തുന്നു - വനിതാ കമ്മീഷന്‍

More
More