കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ വിഎസിന്റെതെന്ന് ജി സുധാകരന്‍

ആലപ്പുഴ: കേരളം കണ്ട ഏറ്റവും മികച്ച സര്‍ക്കാര്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുളള സര്‍ക്കാരായിരുന്നെന്ന് മുന്‍ മന്ത്രിയും സി പി എം നേതാവുമായ ജി സുധാകരന്‍. ഒന്നാം പിണറായി സര്‍ക്കാരിന് അടിത്തറയിട്ടത് വി എസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണെന്നും നന്നായി പ്രവര്‍ത്തിച്ചാല്‍ പിണറായി സര്‍ക്കാരിനെ കേരളത്തിലെ ജനം മൂന്നാംവട്ടവും വിളിച്ചുവരുത്തുമെന്നും ജി സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ അപവാദപ്രചാരണം നടക്കുന്നതായി ആരോപിച്ച് ആലപ്പുഴയില്‍ നടന്ന പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് സര്‍ക്കാര്‍ വന്നാലും ജലസേചന വകുപ്പില്‍ അഴിമതിയാണെന്നും അതില്‍ ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. 'ജലസേചന വകുപ്പിലെ അഴിമതി തുടരാന്‍ അനുവദിച്ചുകൂടാ. അതിനെതിരെ കര്‍ശന നടപടികള്‍ ആവശ്യമാണ്. രജിസ്‌ട്രേഷന്‍, പൊതുമരാമത്ത് വകുപ്പുകള്‍ അഴിമതിയുടെ കൂത്തരങ്ങായിരുന്നു. രജിസ്‌ട്രേഷന്‍ വകുപ്പില്‍ പ്യൂണിനുമുതല്‍ കൈക്കൂലി കൊടുക്കണമായിരുന്നു. ഞാന്‍ മന്ത്രിയായപ്പോള്‍ അതെല്ലാം മാറ്റി. കക്ഷികള്‍ക്ക് ഇ പെയ്‌മെന്റായി പണമടയ്ക്കാനുളള സംവിധാനമൊരുക്കി'-ജി സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങളുന്നയിക്കുന്നതല്ലാതെ ആര്‍ക്കും വസ്തുനിഷ്ടമായ തെളിവുകള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വര്‍ഗീയ-വലതുപക്ഷ ശക്തികള്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും അത്തരം ശ്രമങ്ങളുണ്ടായിട്ടുണ്ട്. അന്ന് ജനം സിപിഎമ്മിനെ പിന്തുണയ്ക്കുകയായിരുന്നു- ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More