മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചു; പത്തുമാസം പ്രായമുളള കുഞ്ഞിന് റെയില്‍വേയില്‍ നിയമനം

ഡല്‍ഹി: ചത്തീസ്ഗഡില്‍ അപകടത്തില്‍ മാതാപിതാക്കള്‍ മരിച്ച പത്തുമാസം പ്രായമുളള പെണ്‍കുഞ്ഞിന് റെയില്‍വേയില്‍ നിയമനം. കുഞ്ഞിന് പതിനെട്ടുവയസ് തികയുമ്പോള്‍ ജോലിയില്‍ പ്രവേശിക്കാമെന്നും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്ര ചെറിയ പ്രായമുളള കുഞ്ഞിന് കാരുണ്യ നിയമനം (compassionate appointment) നല്‍കുന്നതെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. മരണപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് അടിയന്തരമായി സഹായം നല്‍കുക എന്നതാണ് ഇത്തരത്തിലുളള നിയമനങ്ങള്‍കൊണ്ട് ലക്ഷ്യമിടുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂലൈ നാലിനാണ് റായ്പൂര്‍ റെയില്‍വേ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കാരുണ്യനിയമനത്തിനായി 10 മാസം പ്രായമുളള പെണ്‍കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ പിതാവ് രാജേന്ദ്രകുമാര്‍ ഭിലായ് റെയില്‍വേ യാര്‍ഡിലെ അസിസ്റ്റന്റായിരുന്നു. കഴിഞ്ഞ മാസം നടന്ന ഒരു റോഡപകടത്തില്‍ രാജേന്ദ്രകുമാറും ഭാര്യയും മരിച്ചു. അപകടത്തില്‍നിന്ന് കുഞ്ഞ് മാത്രമാണ് രക്ഷപ്പെട്ടത്. റെയില്‍വേയുടെ രേഖകളില്‍ ഔദ്യോഗിക രജിസ്‌ട്രേഷന്‍ നടത്തുന്നതിനായി കുഞ്ഞിന്റെ വിരലടയാളം എടുത്തതായി അധികൃതര്‍ അറിയിച്ചു. 

Contact the author

National Desk

Recent Posts

National Desk 20 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 23 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 23 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More