വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ പൊലീസുകാരൻ ഡെറെക് ഷോവിന് 21 വർഷം കൂടി തടവ്. ജോര്‍ജ് ഫ്ലോയ്ഡിന്റെ അവകാശങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നിലവിൽ ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ കേസിൽ 22.5 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഡെറെക് ഷോവിന്. വ്യാജകറന്‍സി ഉപയോഗിച്ചെന്നാരോപിച്ചാണ് ഡെറെക് ഷോവിന് ജോര്‍ജ് ഫ്ലോയ്ഡിനെ പിടികൂടിയത്. മിനസോട്ടയിലെ ഓക്ക് പാർക്ക് ഹൈറ്റ്സിലെ അതീവ സുരക്ഷാ സംവിധാനമുള്ള ജയിലിലാണ് വെളുത്ത വര്‍ഗ്ഗക്കാരനായ പ്രതി ഡെറിക് ഷോവനെ താമസിപ്പിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ഷോവന് കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് ഫ്ലോയ്ഡ് കരഞ്ഞുപറഞ്ഞിട്ടും കഴുത്തില്‍ അമര്‍ത്തിയ കാല് എടുക്കാന്‍ പ്രതി തയ്യാറായില്ല. വെറുതെ വിടാന്‍ തയ്യാറായില്ല. നിരായുധനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ലോകമാകെ വലിയ പ്രതിഷേധങ്ങള്‍ക്കും വംശീയതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍കള്‍ക്കും ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകം വഴിവെച്ചിരുന്നു.