ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോര്‍ട്ട്

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ് റിപ്പോര്‍ട്ട്. പീഡനം നടന്നെന്ന് പരാതിക്കാരി പറയുന്ന വീട്ടില്‍ ബാലചന്ദ്രകുമാര്‍ പോയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. അതിനിടെയാണ് ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി കണ്ണൂര്‍ സ്വദേശിയായ യുവതി രംഗത്തെത്തിയത്.

ഫെബ്രുവരിയിലാണ് യുവതി ബാലചന്ദ്രകുമാര്‍ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പത്തുവര്‍ഷം മുന്‍പ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. ദിലീപും സഹോദരനും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാം എന്ന് ഗൂഢാലോചന നടത്തുന്നതിന്റെ ശബ്ദരേഖയടക്കം ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പീഡനപരാതിയുടെ കഥയും തിരക്കഥയും സംഭാഷണവുമൊക്കെ എഴുതിയവരെ തനിക്കറിയാമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. 'കഥ ആരെഴുതി, തിരക്കഥ ആരുടേത്, ആര് സംവിധാനം ചെയ്തു, പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചതാര് ഇതെല്ലാം വ്യക്തിയെന്ന നിലയിലും നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനാലും കൃത്യസമയത്തുതന്നെ അറിഞ്ഞിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസായതിനാല്‍ ഒന്നും പുറത്തുപറയാന്‍ കഴിഞ്ഞിരുന്നില്ല. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പിക്കായി അപേക്ഷിച്ചിട്ടുണ്ട്. അത് ലഭിക്കുംവരെ ഒന്നും പറയുന്നില്ല. പരാതി വ്യാജമാണെന്ന കാര്യത്തില്‍ സംശയമില്ല'- ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 1 day ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More
Web Desk 4 days ago
Keralam

കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്- പി കെ കുഞ്ഞാലിക്കുട്ടി

More
More