കലാപവും കൊലപാതകവും പ്രവാചക സ്‌നേഹമല്ല, പ്രകോപനങ്ങളില്‍ വീഴരുത്- പാളയം ഇമാം

തിരുവനന്തപുരം: പ്രവാചക നിന്ദ നടത്തുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശം പ്രകോപനമാണെന്ന് തിരുവനന്തപുരം പാളയം ഇമാം വി വി സുഹൈബ് മൗലവി. സമൂഹത്തെ ഭിന്നിപ്പിക്കാനും ധ്രുവീകരണമുണ്ടാക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും ആ പ്രകോപനത്തിന് വശംവദരാകരുതെന്നും അദ്ദേഹം പറഞ്ഞു. തിന്മയെ നന്മകൊണ്ട് തടയുക എന്നതാണ് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതെന്നും അതാണ് സര്‍ഗാത്മകമായ പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തിയ പ്രവാചക നിന്ദയിലൂടെ മതസൗഹാര്‍ദ്ദം ചോദ്യംചെയ്യപ്പെട്ടു. പ്രവാചക നിന്ദ നടത്തിയവരുടെ ഉദ്ദേശം പ്രകോപനമുണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യുകയാണ്. സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെങ്കില്‍ ആ പ്രകോപനത്തില്‍ നമ്മള്‍ വീഴരുത്. പ്രവാചക നിന്ദ പോലുളള കാര്യങ്ങള്‍ ചെയ്യുന്നവര്‍ അതുവഴി ഒരു വിഭാഗം വിശ്വാസി സമൂഹത്തെ പ്രകോപിപ്പിച്ച് ഭിന്നതയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതുപോലെ തിന്മയെ നന്മകൊണ്ട് തടയുക'-പാളയം ഇമാം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'മഹാന്മാര്‍ ഏത് മതങ്ങളിലുളളവരായാലും ബഹുമാനിക്കപ്പെടണം. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കൊലപാതകം ദുരൂഹമാണ്. അതിനുപിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരണം. ഇത്തരം കലാപങ്ങള്‍ പ്രവാചക സ്‌നേഹമല്ല. പ്രവാചകനോടുളള സ്‌നേഹത്തിന്റെ പേരില്‍ ആരും ആരെയും കൊല ചെയ്യരുത്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്ന കാലമാണ്. രാജ്യത്തെ മതേതര വിശ്വാസം തികഞ്ഞ നിരാശയിലാണ്. ഗ്യാന്‍വാപി മസ്ജിദ് പളളിയായും കാശി വിശ്വനാഥ് ക്ഷേത്രമായും നിലനില്‍ക്കണം. അപ്പോഴാണ് ബഹുസ്വരതയുണ്ടാവുക'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

തിയറ്ററില്‍നിന്നുളള സിനിമാ റിവ്യൂ ഇനിവേണ്ട- തീരുമാനം ഫിലിം ചേമ്പര്‍ യോഗത്തില്‍

More
More
Web Desk 12 hours ago
Keralam

അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ ഐ എ കോടതി തളളി

More
More
Web Desk 13 hours ago
Keralam

തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി; ആര്‍ക്കും പരിക്കില്ല

More
More
Web Desk 14 hours ago
Keralam

ന്യൂമോണിയ കുറഞ്ഞു; ഉമ്മന്‍ ചാണ്ടിയെ ഉടന്‍ ബംഗളൂരുവിലേക്ക് മാറ്റില്ല

More
More
Web Desk 14 hours ago
Keralam

ചിന്താ ജെറോമിനെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും യൂത്ത് കോൺഗ്രസും കൊല്ലാതെ കൊല്ലുകയാണ്- പി കെ ശ്രീമതി

More
More
Web Desk 16 hours ago
Keralam

'അമ്മ അച്ഛനായി, അച്ഛന്‍ അമ്മയും'; സിയക്കും സഹദിനും കുഞ്ഞ് ജനിച്ചു

More
More