ചൈനയില്‍ നിന്ന് പോളിസ്റ്റര്‍ ദേശീയ പതാക ഇറക്കുമതി ചെയ്യാനുളള തീരുമാനത്തിനെതിരെ മുല്ലപ്പളളി രാമചന്ദ്രന്‍

ഖാദിയില്‍ നിര്‍മ്മിക്കുന്ന ദേശീയ പതാകയ്ക്ക് പകരമായി ചൈനയില്‍ നിര്‍മ്മിക്കുന്ന പോളിസ്റ്റര്‍ ത്രിവര്‍ണ്ണ പതാകകള്‍ ഇറക്കുമതി ചെയ്യാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്ത്. പോളിസ്റ്റര്‍ പതാകകള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യാനുളള മോദി സര്‍ക്കാരിന്റെ തീരുമാനം സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും രാഷ്ട്രപിതാവിനെയും നിന്ദിക്കാനുളള ഏറ്റവും അവസാനത്തെ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാവിന്റെ പവിത്രമായ സ്മരണകൾ പോലും തീവ്ര ഫാസിസ്റ്റുകളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണെന്നും  സ്വാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രതീകമായിട്ടാണ് ഖദർ വസ്ത്രത്തെ ഗാന്ധിജി കണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പങ്കെടുക്കാത്തവർക്ക്, സ്വദേശിയെക്കുറിച്ചും സ്വാശ്രയത്തെക്കുറിച്ചും സ്വാഭിമാനത്തെ കുറിച്ചും പറഞ്ഞാൽ എങ്ങിനെ മനസ്സിലാകും. പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ചൈനയിൽ നിന്ന് കോടികൾ ചെലവഴിച്ച് ഇറക്കുമതി ചെയ്യുക വഴി മോദിയും ബിജെപിയും സ്വാതന്ത്ര്യ സമരത്തെയും നാടിനു വേണ്ടി ആത്മ സമർപ്പണം നടത്തുകയും ചെയ്ത പതിനായിരങ്ങളെയും അപമാനിച്ചിരിക്കയാണ്. അൽപമെങ്കിലും സ്വാഭിമാനവും രാജ്യ സ്നേഹവുമുണ്ടങ്കിൽ ചൈനയിൽ നിന്ന് പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കുക'-മുല്ലപ്പള്ളി ഫേസ്‌ബുക്കില്‍ കുറിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ പോസ്റ്റ്‌

മെയ്ക് ഇൻ ഇന്ത്യയും - പോളിസ്റ്റർ പതാക ഇറക്കുമതിയും ...

ഖാദിയിൽ നിർമ്മിച്ച ദേശീയ പതാകയ്ക്ക് പകരമായി ചൈനയിൽ നിർമ്മിക്കുന്ന പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാൻ മോദി സർക്കാർ തീരുമാനിച്ചത് സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും രാഷ്ട്ര പിതാവിനെയും നിന്ദിക്കാനുള്ള ഏറ്റവും ഒടുവിലത്തെ നടപടിയായെ കാണാൻ കഴിയുകയുള്ളൂ. മഹാത്മാവിന്റെ പവിത്രമായ സ്മരണകൾ പോലും തീവ്ര ഫാസിസ്റ്റുകളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളം ഗാന്ധി പ്രത്രിമകൾ തച്ചുടക്കുകയും ഗാന്ധി നിന്ദ തുടരുകയും ചെയ്യുന്നു. സ്വാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രതീകമായിട്ടാണ് ഖദർ വസ്ത്രത്തെ ഗാന്ധിജി കണ്ടത്.

ദാരിദ്രത്തിലും പട്ടിണിയിലും ആണ്ടു കിടന്ന ഇന്ത്യൻ ഗ്രാമങ്ങളിലെ ലക്ഷോപലക്ഷം ദരിദ്രനാരായണൻമാർക്ക് തൊഴിലവസരം സൃഷ്ടിക്കാൻ ഖാദിയും കുടിൽ വ്യവസായങ്ങളും ഒരു വലിയ അളവോളം സഹായകമായിരിക്കുമെന്ന് മഹാത്മാവ് ദീർഘദർശനം ചെയ്തു. 1918 ലാണ് ഖാദി പ്രസ്ഥാനത്തിന് ഗാന്ധിജി തുടക്കം കുറിച്ചത്. സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗം കൂടിയായിരുന്നു ഖാദി പ്രചാരണം.

ലങ്കാഷെയറിലും മാഞ്ചസ്റ്ററിലും നിർമ്മിച്ച വസ്ത്രങ്ങൾ ബ്രിട്ടീഷുകാർ വ്യാപകമായി ഇറക്കുമതി ചെയ്യുമ്പോൾ അത് നമ്മുടെ തൊഴിലവസരം നഷ്ടമാക്കുന്നുവെന്ന തിരിച്ചറിവു കൂടി ഗാന്ധിജിക്കുണ്ടായിരുന്നു. വിദേശവസ്ത്ര ബഹിഷ്കരണത്തിന്റെ പിന്നിൽ ഗാന്ധിജി കണ്ടെത്തിയ സൂത്രവാക്യം കൂടിയായിരുന്നു ഖാദി . "Make in India" ആപ്തവാക്യമായി അധരവ്യായാമം നടത്തുന്ന പ്രധാനമന്ത്രി മോദി, ചൈനയിൽ നിന്ന് കോടിക്കണക്കിന് പോളിസ്റ്റർ ത്രിവർണ്ണ പതാക ഇറക്കുമതി ചെയ്യുകയാണ്.

സ്വദേശിയും 'സ്വാവലംബനും 'മെയ്ക് ഇൻ ഇന്ത്യ'യുമെല്ലാം ഒരു ജനതയെ കബളിപ്പിക്കാനുള്ള  അർത്ഥശൂന്യമായ പദപ്രയോഗങ്ങൾ മാത്രമാണ്. ആഗോള മൂലധന ശക്തികളെയും ഇന്ത്യൻ മുതലാളിത്തത്തെയും കണക്കിലേറെ സഹായിക്കുകയും കോർപ്പറേറ്റ് താൽപര്യങ്ങളുടെ സംരക്ഷകൻമാരായി മാറുകയും ചെയ്തിരിക്കുകയാണ് മോദിയും സംഘവും.

സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികം ആസാദി കാ അമൃത് മഹോത്സവ് ആയി മോദി സർക്കാർ ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി ഓരോ വീട്ടിലും ഒരു ചൈനീസ് നിർമിത പോളിസ്റ്റർ ത്രിവർണ്ണ പതാക നല്കാൻ തീരുമാനിച്ച പ്രധാന മന്ത്രി, ഖാദി പതാകകൾ 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ  നിർമ്മിക്കാൻ തീരുമാനിച്ചാൽ എത്ര പതിനായിരങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാമായിരുന്നു.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പങ്കെടുക്കാത്തവർക്ക്, സ്വദേശിയെക്കുറിച്ചും സ്വാശ്രയത്തെക്കുറിച്ചും സ്വാഭിമാനത്തെ കുറിച്ചും പറഞ്ഞാൽ എങ്ങിനെ മനസ്സിലാകും. പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ചൈനയിൽ നിന്ന് കോടികൾ ചെലവഴിച്ച് ഇറക്കുമതി ചെയ്യുക വഴി മോഡിയും ബിജെപിയും സ്വാതന്ത്ര്യ സമരത്തെയും നാട്ടിന് വേണ്ടി ആത്മ സമർപ്പണം നടത്തുകയും ചെയ്ത പതിനായിരങ്ങളെ അപമാനിച്ചിരിക്കയാണ്. അൽപമെങ്കിലും സ്വാഭിമാനവും രാജ്യ സ്നേഹവുമുണ്ടങ്കിൽ ചൈനയിൽ നിന്ന് പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കുക.

വിവേകം ബഹു: പ്രധാനമന്ത്രിക്ക് വഴി കാട്ടിയാകട്ടെ. വെളിച്ചമേ നയിച്ചാലും .....

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Social Post

എന്തുകൊണ്ടാണ് ഇത്തരം തലതിരിഞ്ഞ പണനയം സ്വീകരിച്ചതെന്ന് മോദി വിശദീകരിക്കണം - തോമസ്‌ ഐസക്ക്

More
More
Web Desk 11 hours ago
Social Post

അച്ഛനമ്മമാരുടെ പണം കൊണ്ട് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ പെൺകുട്ടികൾക്ക് മനസ്സ് വരുന്നു?- നടി സരയൂ

More
More
Web Desk 12 hours ago
Social Post

ഈ അഭിമാന നിമിഷം സഖാവ് ടിപിക്ക് സമര്‍പ്പിക്കുന്നു- കെ കെ രമ

More
More
Web Desk 1 day ago
Social Post

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ധിഷണാശാലിയാണ് ബി ആര്‍ അംബേദ്‌കര്‍ - മന്ത്രി കെ രാധാകൃഷ്ണന്‍

More
More
Web Desk 1 day ago
Social Post

ബാബറി മസ്ജിദ്; സംഘപരിവാറിനെ എതിര്‍ക്കാതെ എല്ലാ സൗകര്യവും ചെയ്തുകൊടുത്തത് കോണ്‍ഗ്രസ്- എ എ റഹീം

More
More
Web Desk 1 day ago
Social Post

ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷത്തുളളവരാണെങ്കില്‍ നിശബ്ദതയുടെ ഗൂഢാലോചന പതിവുളളതാണ്- മാധ്യമങ്ങള്‍ക്കെതിരെ തോമസ് ഐസക്

More
More