എ കെ ജി സെന്‍റര്‍ അക്രമണം; അഭ്യന്തരമന്ത്രി താനായിരുന്നെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടിക്കുമായിരുന്നു - രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: താനായിരുന്നു അഭ്യന്തര മന്ത്രിയെങ്കില്‍ എ കെ ജി സെന്‍റര്‍ അക്രമണം നടത്തിയവരെ 24 മണിക്കൂറിനുള്ളില്‍ പിടിക്കുമായിരുന്നുവെന്ന് മുന്‍ അഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. എ കെ ജി സെന്‍റര്‍ അക്രമിച്ചിട്ട് പത്ത് ദിവസമായി. പ്രതികളെക്കുറിച്ച് സൂചനയുണ്ടെന്ന് പറയുന്ന പൊലീസ് എന്തുകൊണ്ടാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല ചോദിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും ഇരുട്ടില്‍ തപ്പുകയാണ്‌ പൊലീസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കെ കെ രമ എം എല്‍ എക്കെതിരെയും പി ടി ഉഷക്കെതിരെയും സിപിഎം നേതാവും എംപിയുമായ എളമരം കരീം നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

മലയാളത്തിന്റെ അഭിമാനമായ ഒളിംപ്യൻ പി.ടി. ഉഷയക്ക് രാഷ്ട്രീയമില്ല. പിടി ഉഷക്കെതിരെ കരീം നടത്തിയ പരമാര്‍ശം തെറ്റാണ്. അത് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, ജനപിന്തുണയോടെ എം എല്‍ എയായ ആര്‍ എം പി നേതാവ് കെ കെ രമക്കെതിരെ നടത്തിയ പ്രസ്താവന വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്തപ്പോഴാണ് ഉഷക്കെതിരെ  എളമരം കരീം വിമർശനമുന്നയിച്ചത്. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യത തെളിയിച്ചാണ്’ പി.ടി.ഉഷ രാജ്യസഭയിലെത്തുന്നതെന്നായിരുന്നു എളമരം കരീം പരിഹസിച്ചത്. പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുള്ള പാരിതോഷികമാണ് എംഎൽഎ സ്ഥാനം, സ്ഥാനം കിട്ടിയെന്നോർത്ത് അധികം അഹങ്കരിക്കേണ്ടെന്നുമാണ് കെ കെ രമക്കെതിരെ എളമരം കരീം പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More