അത് ആര്‍ എസ് എസിന്റെ പരിപാടിയായിരുന്നില്ല, പുസ്തകപ്രകാശനമായിരുന്നു- വി ഡി സതീശന്‍

തിരുവനന്തപുരം: ആര്‍ എസ് എസിന്റെ പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടര്‍ പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് താന്‍ പങ്കെടുത്തതെന്നും അത് ആര്‍ എസ് എസിന്റെ പരിപാടിയായിരുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് ആര്‍ എസ് എസുകാരല്ല, എം പി വീരേന്ദ്രകുമാറാണെന്നും ആ പുസ്തകം ആദ്യം പ്രകാശനം ചെയ്തത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനായിരുന്നെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

'സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങായിരുന്നു അത്. പി പരമേശ്വരന്റെ പുസ്തക പ്രകാശന ച്ചടങ്ങ് ആര്‍ എസ് എസിന്റെ പരിപാടിയായിരുന്നില്ല. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവുമെന്ന പുസ്തകപ്രകാശന ചടങ്ങായിരുന്നു. നേരത്തെ, സമാനമായ പരിപാടിയില്‍ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തത് അന്നത്തെ പ്രതിപക്ഷ നേതാവായ വി എസ് അച്ച്യുതാനന്ദനാണ്. ഇപ്പോള്‍ എനിക്കെതിരെ ഉപയോഗിക്കുന്ന ആരോപണങ്ങളെല്ലാം വി എസിനുകൂടി ബാധകമാണെന്ന് സിപിഎമ്മുകാര്‍ ഓര്‍ക്കണം'-വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി നേതാക്കള്‍ പുറത്തുവിട്ട ഫോട്ടോയ്ക്ക് ഏറ്റവും കൂടുതല്‍ പ്രചാരണം നല്‍കിയത് സിപിഎമ്മുകാരാണ്. രണ്ട് ചിത്രങ്ങളാണ് പ്രചരിക്കുന്നത്. 2006-ല്‍ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനുമുന്നില്‍നിന്ന് വിളക്ക് തെളിയിക്കുന്നത്. മറ്റൊന്ന് 2013-ലെ പുസ്തക പ്രകാശനം. 2013 മാര്‍ച്ച് പതിമൂന്നിന് വി എസ് അച്ച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയാണ്. അതിന്റെ തുടര്‍ച്ചയായി മാര്‍ച്ച് 24-നാണ് ഞാന്‍ പങ്കെടുത്തത്. 2006-ലെ ചിത്രത്തെക്കുറിച്ച് കൃത്യമായി ഓര്‍മ്മയില്ല. കൃത്രിമമായി നിര്‍മ്മിച്ചതാണോ എന്ന് പരിശോധിക്കണം- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More