കോടതിയലക്ഷ്യം; വിജയ്‌ മല്ല്യക്ക് നാല് മാസം തടവും പിഴയും

ഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വിദേശത്തേക്ക് കടന്ന വ്യവസായി വിജയ് മല്ല്യക്ക് കോടതിയലക്ഷ്യത്തിന് നാലുമാസത്തെ തടവും 2000 രൂപ പിഴയും ചുമത്തി സുപ്രീം കോടതി. വിവിധ ബാങ്കുകളില്‍ നിന്നും മല്ല്യ വായ്പയെടുത്ത 6400 കോടിരൂപ നല്‍കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തിനെതിനെതിരെയാണ് വിജയ്‌ മല്ല്യക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്തത്.  നാലാഴ്ചയ്ക്കകം തുക സുപ്രീം കോടതി ലീഗൽ സർവിസ് അതോറിറ്റിയിൽ നിക്ഷേപിക്കണം. അല്ലാത്തപക്ഷം രണ്ട് മാസം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട തുക പലിശ സഹിതം നാല് ആഴ്ചക്കുള്ളില്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു. തുക നല്‍കിയില്ലെങ്കില്‍ സ്വത്തുവകകള്‍ കണ്ടുക്കെട്ടുമെന്നും കോടതി പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവം. അതേസമയം, വിജയ് മല്ല്യ യെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് സുപ്രീംകോടതി ഉത്തരവ്. ഇതു സംബന്ധിച്ച നിയമ നടപടികള്‍ ഇരു രാജ്യങ്ങളും പൂര്‍ത്തീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്ല്യ നല്‍കിയിരുന്ന ഹര്‍ജി ബ്രിട്ടൻ കോടതി തള്ളിയിരുന്നു. 17 ബാങ്കുകളില്‍നിന്ന് 9,000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് 2016 മാര്‍ച്ചില്‍ മല്ല്യ രാജ്യംവിട്ടത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More