ആദിവാസി ഭൂമി കയ്യേറി; എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ അറസ്റ്റില്‍

പാലക്കാട്: എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസികളുടെ ഭൂമി കയ്യേറി, കുടിലുകള്‍ കത്തിച്ചു, ജാതിപ്പേര് വിളിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഷോളയൂര്‍ പൊലീസ് ഇന്നലെ രാത്രി എട്ടരയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരുവര്‍ഷം മുന്‍പ് ഷോളയൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്ന് അജി കൃഷ്ണനെതിരെ കേസെടുത്തിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ല. വിദേശത്തായിരുന്ന അജി കൃഷ്ണന്‍ ഇന്നലെ രാവിലെയാണ് നാട്ടിലെത്തിയത്. മറ്റൊരു കേസില്‍ പരാതി നല്‍കാനായി ഡി വൈ എസ് പി ഓഫീസിലെത്തി മടങ്ങുന്നതിനിടെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അജി കൃഷ്ണന്റെ മകന്‍ ആരോപിച്ചു.

സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി വ്യാജ രേഖകള്‍ നിര്‍മ്മിച്ച് കൈവശപ്പെടുത്തി, എതിര്‍ത്തവരെ കളളക്കേസില്‍ കുടുക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ആദിവാസികളുടെ കുടിലുകള്‍ കത്തിച്ചു, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അജി കൃഷ്ണനെതിരെ പരാതിക്കാരന്‍ ഉന്നയിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്വപ്‌നാ സുരേഷിന് ജോലി നല്‍കിയെന്ന ഒറ്റ കാരണത്താല്‍ എച്ച് ആര്‍ ഡി എസിനെ തകര്‍ക്കാനുളള നീക്കമാണ് നടത്തുന്നതെന്ന് അജി കൃഷ്ണന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയോടെയാണ് എച്ച് ആര്‍ ഡി എസിനെ ആക്രമിക്കുന്നതെന്നും ഭരണകൂട ഭീകരതയുടെ ഭാഗമായാണ് തന്നെ കളളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. തനിക്കെതിരെ പരാതി നല്‍കിയ ആള്‍ എത്തിയത് സിപിഎം ഏരിയാ കമ്മിറ്റിയുടെ വാഹനത്തിലായിരുന്നെന്നും അജി കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ആദിവാസി വിഭാഗത്തിന്‍റെ ക്ഷേമത്തിനായി അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണം വേണ്ട, പൂട്ടിയിടേണ്ടത് പ്രശ്‌നക്കാരായ പുരുഷന്മാരെ- ഹൈക്കോടതി

More
More
National Desk 9 hours ago
Keralam

ഉദയനിധി സ്റ്റാലിന്‍ അടുത്തയാഴ്ച്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്‌

More
More
Web Desk 10 hours ago
Keralam

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

More
More
Web Desk 11 hours ago
Keralam

അപർണയെ ആക്രമിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ടി സിദ്ദിഖ് എംഎല്‍എയെന്ന് സിപിഎം

More
More
Web Desk 12 hours ago
Keralam

നാടിന്‍റെ സമഗ്ര വികസനത്തിന് അനിവാര്യമായ പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം - മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

വിദേശ വനിതയുടെ മരണം: പോലീസിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്

More
More