ഏതോ പാവം രോഗിയുടെ ശരീരത്തില്‍ എന്റെ തല വച്ചുളള ക്രിയേറ്റിവിറ്റിയൊക്കെ കണ്ടു, എനിക്കിഷ്ടപ്പെട്ടു- നടന്‍ വിക്രം

ചെന്നൈ: താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളും വാര്‍ത്തകളുമെല്ലാം സര്‍ഗാത്മകമായിരുന്നെന്ന് നടന്‍ വിക്രം. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിവാസത്തിനുശേഷം അദ്ദേഹം ആദ്യമായി പങ്കെടുത്ത പരിപാടികൂടിയായിരുന്നു ഇത്.

'എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലുമായി ഒരുപാട് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. തമ്പ് നെയിലില്‍ വയ്യാതെ കിടക്കുന്ന ഏതോ പാവം രോഗിയുടെ ശരീരത്തില്‍ എന്റെ തലവെച്ച് ഫോട്ടോഷോപ്പ് ചെയ്ത് ചിലര്‍ വാര്‍ത്തകള്‍ കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റീവ് ആയിരുന്നു. എനിക്കിഷ്ടമായി. എന്തൊക്കെ നമ്മള്‍ കാണുന്നു. ഇതൊന്നും ഒന്നുമല്ല'-ചിയാന്‍ വിക്രം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂലൈ എട്ടിനാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് സംഭവിച്ചതെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിക്രമിന് ഹൃദയാഘാതമല്ലെന്നും നെഞ്ചില്‍ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും വ്യക്തമാക്കി വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമും ആശുപത്രി അധികൃതരും രംഗത്തെത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More