രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപതി മുര്‍മുവിന് പിന്തുണയുമായി ഉദ്ദവ് താക്കറെ

മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് ഉദ്ദവ് പക്ഷം പിന്തുണ നല്‍കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ എംപിമാര്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതിന്‍റെ അര്‍ഥം ബിജെപിയെ അംഗീകരിക്കുന്നുവെന്നല്ല. ശിവസേനയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. ടി എൻ ശേഷനും പ്രതിഭാ പാട്ടീലിനും പ്രണബ് മുഖർജിക്കും ശിവസേന പിന്തുണ നൽകിയിട്ടുണ്ട്. രാഷ്ട്രീയത്തിനപ്പുറം പോകുന്ന പാരമ്പര്യമാണ് സേനയ്ക്കുള്ളത്. ദേശീയതാൽപ്പര്യം മുന്‍ നിര്‍ത്തി സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ ശിവസേന ആഗ്രഹിക്കുന്നു-  സഞ്ജയ് റാവത്ത് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൂടുതല്‍ വിശദീകരണം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന പാര്‍ട്ടി നേതാവുമായ ഉദ്ദവ് താക്കറെ നല്‍കും. ഇന്ത്യയുടെ രാഷ്ട്രപതിയാകാൻ സാധ്യതയുള്ള ആദ്യത്തെ ആദിവാസി വനിതയാണ് ദ്രൗപതി മുർമു. മഹാരാഷ്ട്രയിൽ ധാരാളം ഗോത്രവർഗ്ഗക്കാരുണ്ട്. ആദിവാസി മേഖലകളിൽ നിന്ന് ശിവസേനക്ക് നിരവധി പ്രവര്‍ത്തകരും എം എല്‍ എമാരുമുണ്ട്. - സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 21നാണ് ഫലം പ്രഖ്യാപിക്കുക. 

Contact the author

National Desk

Recent Posts

National Desk 11 hours ago
National

ബിജെപി കൊടുങ്കാറ്റിലും ഉലയാതെ ജിഗ്നേഷ് മേവാനി

More
More
National Desk 12 hours ago
National

ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയുംവേഗം നിറവേറ്റുമെന്ന് രാഹുല്‍; കഠിനാധ്വാനം ഫലംകണ്ടെന്ന് പ്രിയങ്ക

More
More
National Desk 1 day ago
National

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; യുപിയിലും ചത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി

More
More
Web Desk 1 day ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം, ഗുജറാത്തില്‍ എക്‌സിറ്റ് പോള്‍ യാഥാര്‍ത്ഥ്യമാകുന്നു

More
More
National Desk 2 days ago
National

കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം- അരവിന്ദ് കെജ്‌റിവാള്‍

More
More
National Desk 2 days ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More