കേന്ദ്രമന്ത്രിമാര്‍ ദേശീയപാതകളിലെ കുഴികള്‍ കൂടി എണ്ണണം; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൂര്‍ത്തിയാകാറായ പദ്ധതികള്‍ക്കുമുന്നില്‍വന്ന് ഫോട്ടോ എടുത്തുപോകുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയ പാതകളിലെ കുഴികള്‍കൂടി എണ്ണണം എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയ പാതകളിലെ കുഴികളെക്കുറിപ്പ് പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയിലായിരുന്നു കേന്ദ്രമന്ത്രിമാര്‍ക്കെതിരായ മന്ത്രിയുടെ വിമര്‍ശനം.

'കേരളത്തില്‍ ജനിച്ച്, ഇവിടെ കളിച്ചുവളര്‍ന്ന് മറ്റൊരു സംസ്ഥാനത്തുനിന്ന് രാജ്യസഭാംഗമായി ഇപ്പോള്‍ കേന്ദ്രമന്ത്രി വരെയായ ഒരു വ്യക്തിയുണ്ട്. അദ്ദേഹം എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്നുമുണ്ട്. അത് നല്ല കാര്യം തന്നെയാണ്. അദ്ദേഹം നടത്തുന്ന പത്രസമ്മേളനങ്ങളേക്കാള്‍ കൂടുതല്‍ കുഴികള്‍ ദേശീയ പാതയിലുണ്ട്. അത് ഒരു വസ്തുതയാണ്. ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇപ്പോള്‍ കേരളത്തിലേക്ക് ഒരുപാട് കേന്ദ്രമന്ത്രിമാര്‍ വരുന്നുണ്ട്. അവര്‍ ദേശീയപാത അതോറിറ്റിയുടെ കീഴിലുളള റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാനും കുഴികളടയ്ക്കാനും കൂടി ശ്രമിക്കുന്നത് നന്നാവും'- മന്ത്രി റിയാസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ദേശീയപാതാ വികസനം നടക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും ദേശീയപാതാ വികസനത്തിന് പ്രതിപക്ഷം സഹകരിക്കുമ്പോള്‍ മന്ത്രി പ്രകോപനം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതിന്, താന്‍ കേന്ദ്രത്തെ വിമര്‍ശിക്കുമ്പോള്‍ സഭയില്‍ ബിജെപി പ്രതിനിധിയുണ്ടായിരുന്നെങ്കില്‍ പ്രകോപിതനായേനേ അവരില്ലാത്തപ്പോള്‍ മറ്റുളളവര്‍ക്ക് എങ്ങനെ പ്രകോപനമുണ്ടായി, അങ്ങനെ പ്രകോപനമുണ്ടായെങ്കില്‍ തനിക്കൊന്നും ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു മന്ത്രി റിയാസിന്റെ മറുപടി.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More